കൊച്ചി: രാജ്യമെങ്ങും ചര്‍ച്ചയായ കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ നിര്‍ണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് ഖാന്റെ അറസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസില്‍ താല്‍ക്കാലിക ആശ്വാസം നല്കുന്ന ഈ വിധി പ്രസ്താവിച്ചത്. തുടര്‍നടപടികള്‍ക്കായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന്‍ ഫര്മാന് ഖാന് ഹൈക്കോടതി ഒരു മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് ഫര്മാന് ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പെണ്‍കുട്ടിയും ഭര്‍ത്താവും കേരള ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിക്ക് നിലവില്‍ 16 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നാണ് മധ്യപ്രദേശ് പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
ഹിന്ദു നിയമപ്രകാരം രണ്ട് ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകാന്‍ നിയമപരമായി സാധിക്കുകയുള്ളൂ എന്നും, അല്ലാത്തപക്ഷം ആ വിവാഹം അസാധുവാണെന്നും പോലീസിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. അതിനാല്‍ ഇവര്‍ തമ്മില്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തിയ വിവാഹത്തിന് യാതൊരു നിയമസാധുതയുമില്ല. രേഖകളിലെ പൊരുത്തക്കേട്: ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനനത്തീയതി 2009 ഡിസംബര്‍ 13 ആണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മധ്യപ്രദേശ് പോലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയെ ഇരയായി കണ്ട് പൂര്‍ണ്ണ സംരക്ഷണം നല്കാന് പോലീസ് തയ്യാറാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
എന്നാല്‍ പോലീസിന്റെയും വീട്ടുകാരുടെയും വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള നിലപാടാണ് പെണ്‍കുട്ടി കോടതിയില്‍ സ്വീകരിച്ചത്. തനിക്ക് നിലവില്‍ 18 വയസ്സ് തികഞ്ഞതാണെന്നും തങ്ങള്‍ സ്വമനസ്സാലെയാണ് ജീവിക്കുന്നതെന്നും പെണ്‍കുട്ടി കോടതിയെ ബോധിപ്പിച്ചു. ‘എന്നെ നിര്‍ബന്ധിച്ച് ഇനി മധ്യപ്രദേശിലേക്ക് കൊണ്ടുപോവുകയാണെങ്കില്‍ ഞാന്‍ അവിടെവെച്ച് ദുരഭിമാനക്കൊലയ്ക്ക് ഇരയാകാന്‍ വലിയ സാധ്യതയുണ്ട്. നിലവില്‍ കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് ഞാന്‍ ജീവനോടെയും പൂര്‍ണ്ണ സുരക്ഷിതയായും ഇരിക്കുന്നത്.’-ഇതാണ് പെണ്‍കുട്ടിയുടെ നിലപാട്.
പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന വാദവും കേസിന്റെ സങ്കീര്‍ണ്ണതയും പരിഗണിച്ചാണ് ഭര്‍ത്താവിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടയാനും, നിയമപരമായ പരിഹാരത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാനും കേരള ഹൈക്കോടതി ഉത്തരവിട്ടത്. വരും ദിവസങ്ങളില്‍ മധ്യപ്രദേശ് കോടതി ഈ കേസില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകൾക്ക് പത്തുവർഷത്തിനിടെ ചെലവായത് 762 കോടി; 2025-ൽ മാത്രം 175 കോടി കവിഞ്ഞു!





