തിരുവനന്തപുരം: വിവര -പൊതുജന സമ്പർക്ക വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ തസ്തികകളിൽ സമൂല അഴിച്ചു പണി. വകുപ്പിലെ 23 ഇൻഫർമേഷൻ ഓഫീസർമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇൻഫർമേഷൻ ഓഫീസർ തസ്തികകളിലെ പ്രധാനപ്പെട്ട ഒന്നായ പ്രസ് റിലേഷൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായി പി ആർ സാബുവിനെയാണ് നിയമിച്ചിട്ടുള്ളത്.
നിലവിലുണ്ടായിരുന്ന പ്രതീഷ് ഡി മണിയെ വെബ് ആൻഡ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസറായാണ് മാറ്റിയിരിക്കുന്നത്. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സ്ഥാനത്തുനിന്നാണ് സാബു പ്രസ് റിലീസിലേക്ക് എത്തുന്നത്.
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയിരുന്ന എസ് ബീന മോൾക്കും മാറ്റമുണ്ട്. ഡയറക്ടറേറ്റിലെ സ്ക്രൂട്ടണി വിഭാഗത്തിലേക്ക്കാണ് മാറ്റം. അവിടെനിന്നും ടി ദിവ്യയെയാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി നിയമിച്ചിട്ടുള്ളത്.
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയിരുന്ന എൻ ബി ബിജുവാണ് കേരള മീഡിയ അക്കാദമിയുടെ പുതിയ അസിസ്റ്റന്റ് സെക്രട്ടറി. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ എസ് സജീവ് കുമാറിനെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്.
ഭരണമാറ്റത്തെ തുടർന്നാണ് വിവര-പൊതുജന സമ്പർക്ക വകുപ്പിൽ വ്യാപകമായ അഴിച്ചുപണി ഉണ്ടായിരിക്കുന്നത്. മീഡിയ റിലേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗുണ്ടകളെ പൂട്ടാന്‍ ഹേമലത ഐപിഎസ്; ഭയന്ന് വിറച്ച് സ്വാമിയും നിര്‍മ്മാതാവും; അലുവ അതുല്‍ കൊലക്കേസ് നിര്‍ണ്ണായക നീക്കങ്ങളില്‍





