തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ അമരക്കാരൻ; ഡോ. രഞ്ജു രവീന്ദ്രൻ പ്രിൻസിപ്പലായി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ 36-ാമത്തെ പ്രിൻസിപ്പലായി ഡോ രഞ്ജു രവീന്ദ്രൻ ചുമതലയേറ്റു. ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ സീനിയർ ലക്ചറർ ആയി 2003- ൽ ഡോ രഞ്ജു രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനമാരംഭിച്ചു. തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചു. 2017 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ വിഭാഗം വകുപ്പു മേധാവിയായി. അതിനു ശേഷം കൊല്ലത്തും 2025 നവംബർ മാസം മുതൽ തിരുവനന്തപുരത്തും വകുപ്പുമേധാവിയായി തുടരുന്നു. കൊല്ലം പോളയത്തോട് സ്വദേശിയാണ് ഡോ രഞ്ജു രവീന്ദ്രൻ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.