തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പില്‍ വിപുലമായ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സൂപ്രണ്ട് ഓഫ് പോലീസ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈ.എസ്.പി) എന്നീ വിഭാഗങ്ങളിലാണ് പുതിയ പ്രൊമോഷനുകളും നിയമനങ്ങളും നടത്തിയത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കേഡറില്‍ നിന്നുള്ള മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് എസ്.പി കേഡറിലേക്ക് സ്ഥിരമായി പ്രൊമോഷന് നല്‍കിയിരിക്കുന്നത്. കോഴിക്കോട് റൂറല്‍ ഇക്കണോമിക് ഒഫന്‍സ് വിംഗില്‍ ജോലി ചെയ്തിരുന്ന സജേഷ് വാഴവളപ്പിലിനെ തൃശൂര്‍ റേഞ്ച് അഡീഷണല്‍ എസ്.പി ആയി നിയമിച്ചു. തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ഉണ്ടായിരുന്ന അനില്‍കുമാര്‍ ബി യെ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഒന്നിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. കൊല്ലം റൂറല്‍ അഡീഷണല്‍ എസ്.പി പദവിയില്‍ നിന്നുമാണ് ഷാനിഹാന്‍ എ. ആറിനെ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് അഞ്ചിലേക്ക് മാറ്റി നിയമിച്ചത്.
ഹയര്‍ ഗ്രേഡ് ഡിവൈ.എസ്.പിമാരുടെ യോഗ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അഡീഷണല്‍ എസ്.പിമാരായി നിയമനം നല്കി. ആലപ്പുഴ ഡിസ്ട്രിക്ട് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് മധു ബാബു എം.ആറിനെ കോട്ടയം അഡീഷണല്‍ എസ്.പി ആയി സ്ഥലംമാറ്റി. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് നിന്നുമാണ് നിയാസ് പി യെ കൊല്ലം റൂറല്‍ അഡീഷണല്‍ എസ്.പി ആയി നിയമിച്ചത്. കൊച്ചി സിറ്റി ഡിസ്ട്രിക്ട് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഉണ്ടായിരുന്ന ജയകുമാര്‍ ടി.ആര് കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്.പി ആയി ചുമതലയേല്‍ക്കും.
ഇതോടൊപ്പം പോലീസ് ഇന്‍സ്പെക്ടര്‍മാരുടെ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥിര നിയമനം നല്കി. വിജിലന്‍സ് ആലപ്പുഴയില്‍ നിന്നുമാണ് രാജേഷ് കുമാര്‍ ആറിനെ തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്തേക്ക് മാറ്റിയത്. ക്രൈംബ്രാഞ്ച് ആലപ്പുഴയില്‍ ഉണ്ടായിരുന്ന മുഹമ്മദ് റെജാസ് ജെ യെ തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ നിയമിച്ചു. പാലക്കാട് മംഗലം ഡാം പോലീസ് സ്റ്റേഷനില്‍ നിന്ന് ബിപിന്‍ പി. മാത്യുവിനെ എറണാകുളം ഇക്കണോമിക് ഒഫന്‍സ് വിംഗിലേക്ക് നിയമനം നല്കി.
ഇക്കണോമിക് ഒഫന്‍സ് വിംഗ് കോഴിക്കോട്, വയനാട് പരിധിയില്‍ ജോലി ചെയ്തിരുന്ന രാജേഷ് ആറിനെ തിരുവനന്തപുരം വിജിലന്‍സ് റേഞ്ച് ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം റൂറല്‍ പൊന്മുടി പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന രാജേഷ് കുമാര്‍ ആറിനെ തിരുവനന്തപുരം സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിലാണ് നിയമിച്ചിരിക്കുന്നത്.



Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം ; 21 മരണം





