ബംഗളൂരു : ബലാത്സംഗം തടയാൻ പ്രതിയുടെ കൈയ്യും കാലും വെട്ടിമാറ്റണമെന്ന വിവാദ പരാർശവുമായി കർണാടക ഹൈക്കോടതി. ഗൾഫ് രാജ്യങ്ങളിലേതു പോലെയുള്ള കർശനമായ ശിക്ഷകൾ വേണമെന്നാണ് ജസ്റ്റിസ് ആർ നടരാജ് പറഞ്ഞത്. ബലാത്സംഗക്കേസിൽ 23 കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ജഡ്ജിയുടെ പരാമർശം.
യുദ്ധം ഇന്ത്യക്കും തിരിച്ചടിയാകും !ഭക്ഷ്യവില വർധിക്കാൻ സാധ്യത; കയറ്റുമതി മേഖലയിൽ കനത്ത പ്രതിസന്ധി.
രാജ്യത്ത് ഇപ്പോൾ ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത വർധിച്ചു വരികയാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ ഇല്ലാത്തതിനാൽ ക്രിമിനൽ നിയമങ്ങൾക്ക് ‘മൂർച്ച നഷ്ടപ്പെട്ടതായി’ ജഡ്ജി പറഞ്ഞത്. അതുകൊണ്ട് ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിയമവ്യവസ്ഥകളെപ്പോലെ, കഠിനമായ ശിക്ഷകൾ പലപ്പോഴും ആളുകളെ നിയമത്തെ ബഹുമാനിക്കാനും കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാൻ നിർബന്ധിതരാക്കുമെന്നുമാണ് ജസ്റ്റിസ് ആർ നടരാജ് അഭിപ്രായപ്പെട്ടത്.
‘ആർത്തവ ആരോഗ്യം പെൺകുട്ടികളുടെ അവകാശം; സ്കൂളുകളിൽ നാപ്കിൻ സൗജന്യമാക്കണം’: സുപ്രീംകോടതി







