ജോർജിയ/ മൂവാറ്റുപുഴ : വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് വരനും പൈലറ്റും മരിച്ചു.യു. എസിലെ ജോർജിയായിലാണ് അപകടം ഉണ്ടായത് . മൂവാറ്റുപുഴയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജിന്റെയും ഫേബ ഫിജിയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. വധുവായ തലവടി സ്വദേശി സാം ഉമ്മൻ- ഷീല സാം ദമ്പതികളുടെ മകൾ ജെസ്നി സാരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. യുഎസിലെ ജോർജിയയിലുള്ള ഡോസണിൽ മേയ് 29ന് രാത്രി 10.30നാണ് അപകടമുണ്ടായത്. 29ന് വൈകിട്ട് 4.30നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം നടത്തിയ ഹെലികോപ്റ്റർ യാത്രയാണ് ദുരന്തമായി മാറിയത്.
അറ്റ്ലാന്റ എയർലൈൻസിലെ പൈലറ്റായിരുന്നു മരണപ്പെട്ട ഡേവ്. യാത്രയ്ക്കു മുൻപേ കാലാവസ്ഥയെക്കുറിച്ച് ഡേവ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി അച്ഛൻ ഫിജി പറയുന്നു. യാത്ര തുടങ്ങി അധികം വൈകാതെ ഡോസണിലെ ഉൾപ്രദേശത്തുള്ള ഒരു വനമേഖലയിൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് രക്ഷാപ്രവർത്തകർ പ്രദേശത്തെത്തിയത്. ആറു മണിക്കൂറോളം വധു ജെസ്നി അപകടസ്ഥലത്ത് പരുക്കേറ്റ് കിടന്നു. ജെസ്നിയാണ് രക്ഷപ്രവർത്തകരെ വിവരം അറിയിച്ചത്.
യു.എസിൽ നഴ്സായി ജോലി ചെയ്തിരുന്ന ജെസ്നിയും ഡേവും പത്തു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു കുടുംബങ്ങളും കുറേ വർഷങ്ങളായി യു.എസിൽ സ്ഥിരതാമസക്കാരാണ്. മരണപ്പെട്ട പൈലറ്റിന്റെ പേരോ മറ്റു വിവരങ്ങളോ അധികൃതർ പുറത്തു വിട്ടിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പി.കെ. ശശി പുറത്തേക്ക്! കെടിഡിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ


ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് പുതിയ ആയുധം; മുനമ്പം വിഷയം ഇടതുപക്ഷ സര്‍ക്കാരിന് വലിയ തലവേദനയാകുന്നു; വഖഫ് ബോര്‍ഡിനെതിരെ സമരസമിതി, അനുനയ നീക്കങ്ങള്‍ പൊളിയുന്നു





