കൊച്ചി : സി.എം.ആര്‍.എൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇ.ഡി. വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് അന്വേഷണ സംഘം മരവിപ്പിച്ചത്. റെയ്ഡിൽ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി വ്യക്തമാക്കി. പരിശോധനയില്‍ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ ബാങ്ക് എഫ്.ഡി എന്നിവ കണ്ടെത്തിയതായും ഇ.ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കിയ ഇ.ഡി സി.എംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും കൂട്ടിച്ചേർത്തു .
സി.എം.ആര്‍.എല്‍ മാനേജ്‌മെന്റും വീണയും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് റെയ്ഡിന് പിന്നാലെ ഇഡി വ്യക്തമാക്കിയിരുന്നു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചില്‍ നടത്തിയത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സി.എം.ആര്‍.എല്‍ മാനേജ്‌മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചിരുന്നു.


കേരളത്തിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
വെളളാപ്പളളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി! വെളളാപ്പളളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു



