ഒളിംപ്യൻ രാജാ രണ്‍ധീര്‍ സിംഗ് അന്തരിച്ചു ; ഓർമ്മയായത് ഇന്ത്യയുടെ ആദ്യ ഷൂട്ടിംഗ് സ്വർണ്ണമെഡൽ ജേതാവ്

ന്യൂഡല്‍ഹി : പൂർവ്വകാല ഒളിംപ്യനും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന രാജാ രണ്‍ധീര്‍ സിങ് (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയംഗവുമായിരുന്നു. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനുമായിരുന്നു അദ്ദേഹം.

1987 മുതല്‍ 2012 വരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ സെക്രട്ടറി ജനറലായിരുന്നു. 2001 മുതല്‍ 2014 വരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഓണററി അംഗമായിരുന്നു.1978 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി രണ്‍ധീര്‍ സിങ് സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ ഷൂട്ടിങ് സ്വര്‍ണമായിരുന്നു അത്. കരിയറില്‍ തുടര്‍ച്ചയായി അഞ്ച് ഒളിംപിക്സുകളില്‍ (1968 മുതല്‍ 1984 വരെ) അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യം അദ്ദേഹത്തെ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. വിനിതയാണ് ഭാര്യ. ട്രാപ്പ് ഷൂട്ടര്‍ രാജേശ്വരി കുമാരി, മഹിമ, സുനൈന എന്നിവര്‍ മക്കളാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.