മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം ; ക്ഷേത്ര ഗോപുര രേഖകളിൽ പരിശോധന നടത്തി ദേവസ്വം ബോർഡ് ചെയർമാൻ

തൃശൂർ : മുഖ്യമന്ത്രി വി.ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദർശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദർശനത്തിനിടെ ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന ബി.ജെ.പിയുടെ പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി ഗോപിനാഥൻ ക്ഷേത്ര ഗോപുരത്തിലെ രേഖകളിൽ പരിശോധന നടത്തുന്നത്. ഇതോടൊപ്പം സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് ചെയർമാൻ മൊഴിയും രേഖപ്പെടുത്തും.

മന്ത്രി എ.പി അനില്‍കുമാറിൻറെ മകൻറെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വി.ഐ.പി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം മൂലം പുലർച്ചെ മുതല്‍ കാത്തുനിന്നിരുന്ന ഭക്തർക്ക് തടസ്സമുണ്ടായെന്ന് കാണിച്ച്‌ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.

എന്നാല്‍, ഞായറാഴ്ച ദർശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദർശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി.കെ ഗോപാലകൃഷ്ണൻ അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു. അഞ്ച് പേർക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെ നാല് പേർ മാത്രമേ ദർശനത്തിനായി കയറിയുള്ളു. മറ്റ് ഭക്തർക്ക് തടസ്സമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുണ്‍കുമാർ വിശദീകരിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.