തിരുവനന്തപുരം : കോടികളുടെ തട്ടിപ്പ് നടന്ന വ്യാജ ജി എസ് ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം ഇഴയുന്നു. വ്യാജ ജി എസ് ടി രജിസ്ട്രേഷനില്‍ ഉള്‍പ്പെട്ട മ്യുള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ അക്കൗണ്ടുകളില്‍ നിന്നും ഒരു രൂപപോലും കണ്ടു കെട്ടുവാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 14 കേസുകളാണ് വ്യാജ ജി എസ് ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ വെറും മൂന്ന് കേസുകളില്‍ മാത്രമേ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ. എറണാകുളം റൂറല്‍ ജില്ലയിലും കോഴിക്കോട് സിറ്റിയിലും ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്- അഞ്ച് കേസുകള്‍ വീതം. കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
എറണാകുളം റൂറല്‍ ജില്ലയിലെ മൂന്ന് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നതൊഴിച്ചാല്‍ മറ്റു കേസുകളുടെ അന്വേഷണത്തില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. തെളിയാത്ത കേസുകളുടെ പട്ടികയിലാണ് ഇവയില്‍ പലതിന്റെയും
ഇപ്പോഴത്തെ സ്ഥാനം. വ്യാജ ജി എസ് ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എച്ച് ഡി എഫ് സി, കൊട്ടക്ക് മഹേന്ദ്ര, ലക്ഷ്മിവിലാസം ബാങ്ക്, ഐ സി ഐ സി ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ് ബാങ്ക് എന്നിവിടങ്ങളിലാണ് തട്ടിപ്പുകാര്‍ മ്യൂള്‍ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നത്.ഇവയെല്ലാം മരവിപ്പിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മാത്രം.
എച്ച് ഡി എഫ് സി ബാങ്കിലെ കോട്ടയം സംക്രാന്തി ശാഖയിലായിരുന്നു മ്യൂള്‍ അക്കൗണ്ട്. കൊട്ടക് മഹേന്ദ്രയുടെ കോട്ടയം ശാഖയിലും ലക്ഷ്മി വിലാസ് ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയിലും ഐ സി ഐ സി ഐ ബാങ്കിന്റെ കൊല്‍ക്കട്ടയിലെ ബുറാബസാര്‍, രാജാര്‍ഹട്ട് -ഗോപാല്‍പുര്‍, സെറംപുര്‍ എന്നിവിടങ്ങ ളിലെ ശാഖകളിലും അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു.പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നിംതല ശാഖയിലായിരുന്നു അക്കൗണ്ട്. എസ് ബാഗിന്റെ കോഴിക്കോട് ശാഖയിലും മ്യുള്‍ അക്കൗണ്ട് കണ്ടെത്തി.
വ്യാജ രേഖകള്‍ ഉപയോഗിച്ച് ജി എസ് ടി രജിസ്ട്രേഷന് നേടിക്കൊണ്ട് വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കൈമാറ്റം ചെയ്യുന്നതായി ജി എസ് ടി വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവ പലതും പോലീസ് കേസ് ആയി മാറിയത്. എന്നാല്‍ കൊട്ടിഘോഷിച്ചു രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയാണ് പരമദയനീയം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്കൂൾ ഫണ്ട് തട്ടിപ്പ്: മുൻ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിനതടവും പിഴയും; വിജിലൻസ് കോടതി വിധി
നിലമേലിൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം





