കൊച്ചി: സിനിമയില്‍ താന്‍ പല സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ആ കസേരയിലിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. എല്ലാവരെയും കേള്‍ക്കാനും എല്ലാവരുടെയും പ്രശ്നങ്ങള്‍ക്ക് നീതിപൂര്‍വം പരിഹാരം കാണാനുമുള്ള വലിയ ഉത്തരവാദിത്തമാണ് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ലഭിച്ചിരിക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സ്വന്തം ജില്ലയായ എറണാകുളത്തേക്ക് ആദ്യമായി എത്തിയ വി.ഡി. സതീശനും മറ്റ് മന്ത്രിമാര്‍ക്കും യു.ഡി.എഫ് ഒരുക്കിയ വന്‍ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലേക്ക് സിനിമാ ലോകത്തെയും അണികളെയും ഒരുപോലെ അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് നടന്മാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അപ്രതീക്ഷിത അതിഥികളായി കടന്നുവന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ചടങ്ങില്‍ സ്വീകരണം നല്കി.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ അതിന്റെ നീതിപൂര്‍വമായ വിതരണമാണ് തന്റെ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതാണ് വികസനമെന്നാണ് കരുതിയിരുന്നതെങ്കില്‍, ജനങ്ങളുടെ ജീവിതനിലവാരത്തില്‍ ഉണ്ടാകുന്ന സാരമായ മാറ്റമാണ് യഥാര്‍ഥ വികസനമെന്ന് ഇന്ന് മനസ്സിലായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള കൃത്യമായ പദ്ധതികള്‍ ജൂണ്‍ 19-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരളത്തിന്റെ മതസൗഹാര്‍ദം എക്കാലവും നിലനില്ക്കണമെന്നും വര്‍ഗീയതയോട് തന്റെ സര്‍ക്കാരിന് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും സതീശന് കടുത്ത ഭാഷയില്‍ ഓര്‍മ്മിപ്പിച്ചു. എല്ലാ മതസ്ഥരെയും ചേര്‍ത്തുപിടിക്കുന്നതാണ് യഥാര്‍ഥ മതസൗഹാര്‍ദം. ആരും വര്‍ഗീയത പറയരുത് എന്ന ശക്തമായ നിലപാട് സര്‍ക്കാര്‍ തുടരുമെന്നും, ഇത് മതേതര കേരളമാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പറവൂരില്‍ ലാലേട്ടന് എത്തും:-
കൊച്ചിയിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ പറവൂരിലും വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. സമൂഹം ഹൈസ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ഈ ചടങ്ങില്‍ നടന് മോഹന്‍ലാലും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും പങ്കെടുക്കും.
കൊച്ചിയിലെ ചടങ്ങില്‍ ജില്ലയിലെ എം.എല്‍.എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്, ഉമ തോമസ്, മാത്യു കുഴല്നാടന്, കൂടാതെ മറ്റ് പ്രമുഖ നേതാക്കളായ മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടന് എന്നിവരും പങ്കെടുത്തു. ജില്ലക്കാരായ ആറന്മുള എം.എ.ല്‍എ അബിന്‍ വര്‍ക്കി, പാലക്കാട് എം.എല്‍.എ രമേഷ് പിഷാരടി എന്നിവര്‍ക്കും ചടങ്ങില്‍ യു.ഡി.എഫ് സ്വീകരണം നല്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദിലീപിന്റെ മണ്ണില്‍ മുന്‍ഭാര്യയുടെ കുതിര സവാരി; മൂന്ന് ഭാഷകള്‍ അറിയാവുന്ന കുതിരയ്ക്കൊപ്പം അതീവ രഹസ്യമായി മഞ്ജു വാര്യര്‍; ഇനി ലക്ഷ്യം കടലോരം





