തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ കേരള യാത്രയ്ക്കിടയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും. മർദ്ദനത്തിന് നേതൃത്വം നൽകിയ അനിൽകുമാർ. സന്ദീപ് എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
ഗൺമാൻമാരുടെ നടപടി നിയമപരമായി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ആലോചിക്കുന്നത്.
സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവുപ്രകാരം അനിൽകുമാറിനെയും സന്ദീപിനെയും പ്രതികളാക്കി രജിസ്റ്റർ ചെയ്ത കേസ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. ഗൺമാൻമാരുടെ മർദ്ദനത്തെ ന്യായീകരിക്കുന്ന റിപ്പോർട്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് നൽകിയത്. എന്നാൽ കോടതിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് സ്വീകരിക്കാതെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടെങ്കിലും അന്വേഷണം നടത്താൻ ഒന്നര വർഷമായിട്ടും ഗവൺമെന്റ് തയ്യാറായിരുന്നില്ല.
ഭരണം മാറിയതോടെയാണ് പുതിയ അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ആലപ്പുഴ ജില്ലാ യൂണിറ്റിലെ എസ് പി ഷൗക്കത്തലിക്കണ് അന്വേഷണ മേൽനോട്ട ചുമതല. ഡിവൈഎസ്പി ബൈജു പൗലോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
അന്ന് മർദ്ദനമേറ്റവരിൽ ഒരാളായ എ ഡി തോമസ് ഇന്ന് ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്. അദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറിയത്.
കേസ് ആദ്യമന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് അന്ന് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന അഡീഷണൽ ഡിജിപി എം ആർ അജിത് കുമാർ തിരുത്തിയതാണെന്ന് വെളിവായിട്ടുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം ഉണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിളയെ കടലാക്കിയ മഹാമാഘത്തിന് സമാപനം; അടുത്ത ലക്ഷ്യം 45 ദിവസത്തെ ‘കുംഭമേള’, ദൗത്യത്തിന് ചുക്കാന് പിടിച്ച് ആനന്ദവനം ഭാരതി




