പൊന്മുടി : കല്ലാർ – പൊൻമുടി റോഡിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം . കല്ലറ സ്വദേശികളായ അനീഷ്- ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരിച്ചു മടങ്ങവെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു 30 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.
Also Read
ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ
ക്ഷേമ പെൻഷൻ വിതരണം ഈ മാസം 25 മുതൽ
വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. കല്ലറ സ്വദേശികളായ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന കാറിൽ കുട്ടികൾ ഉൾപ്പെടെ 9 പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ വര്‍ണ്ണാഭമായ തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; സാംസ്കാരിക കേരളം ഇനി അഞ്ചുനാള്‍ പൂരനഗരിയില്‍!
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ വര്‍ണ്ണാഭമായ തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; സാംസ്കാരിക കേരളം ഇനി അഞ്ചുനാള്‍ പൂരനഗരിയില്‍!







