പ്രധാനമന്ത്രിക്കെതിരായ രാജ്യദ്രോഹി പരാമർശം ; രാഹുൽ ഗാന്ധിക്ക് വിമർശനവുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളെ വിമർശിക്കുകയും അദ്ദേഹത്തെ “രാജ്യദ്രോഹി” എന്ന് വിളിക്കുകയും ചെയ്‌തതിന്‌ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കടുത്ത വിമർശനവുമായി ബി.ജെ.പി. രാഹുൽ രാജ്യത്തെ അപമാനിക്കുകയും പ്രധാനമന്ത്രിയെ ആവർത്തിച്ച് ലക്ഷ്യം വയ്ക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

പ്രധാനമന്ത്രിക്കെതിരെ ഗദ്ദാർ എന്ന വാക്ക് ഉപയോഗിച്ചതിലൂടെ രാഹുൽ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞത്. “പ്രധാനമന്ത്രി മോദിയെ ഗദ്ദാർ എന്ന പദം ഉപയോഗിച്ച് അപമാനിച്ച രാഹുൽ  ഈ രാജ്യത്തെ 140 കോടി ജനങ്ങളെയും അപമാനിച്ചു. പാകിസ്ഥാൻ്റെയും മറ്റ് ദേശവിരുദ്ധ ശക്തികളുടെയും കൈകളിലാണ് രാഹുലിനെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോൾ,” ഭണ്ഡാരി പറഞ്ഞു.

ഷെഹ്സാദ് പൂനവാലയും കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തി. “കോൺഗ്രസ് മൊഹബത്ത് കി ദുകാൻ ആണെന്ന് അവകാശപ്പെടുന്നു , എന്നാൽ, ഇതാണ് അവരുടെ യഥാർത്ഥ സ്വഭാവം. അവർ എപ്പോഴും പ്രധാനമന്ത്രി മോദിയെ അനാദരിക്കാറുണ്ട് , അദ്ദേഹത്തിന്റെ അമ്മയെയും അപമാനിക്കാറുണ്ട്. പ്രധാനമന്ത്രി ഒബിസി വിഭാഗത്തിൽ പെട്ട വ്യക്തിയായതിനാലാണ് അവർ എപ്പോഴും അദ്ദേഹത്തോട് അനാദരവ് കാണിക്കുന്നത് ,” പൂനവാല പറഞ്ഞു.

“കോൺഗ്രസ് പാർട്ടിക്ക് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിൽ അതിശയിക്കാനില്ല. രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തുന്നവരെ പോലും അകറ്റി നിർത്തുന്നത് അവരുടെ നേതാവും വക്താക്കളുമാണെന്ന് കോൺഗ്രസുകാർക്ക് എന്തുകൊണ്ടാണ് മനസ്സിലാകാത്തത് എന്നതിൽ  എനിക്ക് അത്ഭുതമുണ്ട്. കോൺഗ്രസിന് ആളുകളുടെ മനസ്സ് വായിക്കാൻ സാധിക്കുന്നില്ല, പൊതുജനങ്ങൾ നെഗറ്റീവ് രാഷ്ട്രീയം വെറുക്കുന്നു!” എന്നായിരുന്നു ബി. ജെ. പി നേതാവ്റ കിരൺ റിജ്ജു  എക്സ് പോസ്റ്റിൽ എഴുതിയത്.

അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി മോദി ഇപ്പോൾ ഇറ്റലിയിലാണ് ഉള്ളത് . അതിന് മുമ്പ് പ്രധാനമന്ത്രി  നോർവേ, സ്വീഡൻ, നെതർലാൻഡ്‌സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.