ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ച് നോർവീജിയൻ പത്രം. കൈയിൽ മകുടിയുമായി പാമ്പാട്ടിയെ പോലെ അദ്ദേഹം ഇരിക്കുന്ന തരത്തിലാണ് കാർട്ടൂണിൽ ഉള്ളത് . ആഫ്റ്റർ പോസ്റ്റൻ എന്ന ദിനപത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.
ഷീറ്റ് വിരിച്ച് നിലത്തിരുന്നു കൊണ്ട് മകുടി ഊതുന്ന മോദിയെയാണ് ചിത്രത്തിൽ കാണുന്നത് . കൂടയിൽ നിന്ന് പാമ്പിന്റെ രൂപത്തിൽ ഉയർന്നു നിൽക്കുന്ന ഇന്ധന പൈപ്പും ഫോട്ടോയിലുണ്ട് . ബുദ്ധിമാനെങ്കിലും, കുറച്ച് അലോസരമുണ്ടാക്കുകയും ചെയ്യുന്ന ഒരാൾ എന്ന തലക്കെട്ടോടെയാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തേക്കുറിച്ചുള്ള ലേഖനത്തിനൊപ്പമാണ് കാർട്ടൂൺ പങ്കുവച്ചിരിക്കുന്നത്.
Extremely cheap! Norway’s largest newspaper needs URGENT sensitisation on racism and media ethics.
Whatever the context, Narendra Modi remains India’s Prime Minister, and a graphic of this nature reflects nothing but a deeply colonial mindset. This is hardly an example of the… https://t.co/xIvHN6Uh8WYou May Also Likeനിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പ്: സിബിഐ അന്വേഷണമില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
— Saurav Das (@SauravDassss) May 20, 2026
കാർട്ടൂൺ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ് . പത്രം നടത്തിയത് വംശീയ അധിക്ഷേപമാണ് എന്നാണ് വിമർശനം. പാമ്പാട്ടികളുടെ നാടായി ഇന്ത്യയെ വിശേഷിപ്പിക്കുന്നതായും വിമർശനം ഉയർന്നു. യൂറോപ്പ് സന്ദർശനത്തിനിടെ നോർവേ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മോദി മറുപടി പറയാതെ നടന്നു നീങ്ങിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തേക്കുറിച്ച് വലിയ ചർച്ചകൾക്ക് ഇത് കാരണമായി. അതിനു പിന്നാലെയാണ് കാർട്ടൂൺ എത്തിയത്.


“തിരുവനന്തപുരത്തെ വിജയം ചെറുതല്ല; ജനവിശ്വാസം കാത്തുസൂക്ഷിക്കണം !കേരളം ലക്ഷ്യമിടാൻ മോദി; മേയർ വി വി രാജേഷ് ഉൾപ്പടെ ബിജെപി ജനപ്രതിനിധി സംഘവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
നിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പ്: സിബിഐ അന്വേഷണമില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി





