കൊച്ചി: കൊച്ചിയിൽ മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ധരിച്ച കേസിൽ പ്രമുഖ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺ ദാസ് മുരളി) കനത്ത തിരിച്ചടി നേരിടുന്നു. വേടന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് അധികൃതർ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ പ്രശസ്തമായ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ലോക്കറ്റിലുണ്ടായിരുന്നത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് വിദഗ്ദ്ധർ കണ്ടെത്തിയത്.
യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ണ്ണം; കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍
പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തിൽ കേസിൽ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വയ്ക്കുകയും ധരിക്കുകയും ചെയ്തതിനാണ് റാപ്പർ വേടനെതിരെ വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാണ് അന്വേഷണസംഘം ഇയാൾക്കെതിരെ ചുമത്തുക.
അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ, മാലയിലുണ്ടായിരുന്ന പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതാണെന്ന് വേടൻ സമ്മതിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നാണ് ഇത് തനിക്ക് ലഭിച്ചതെന്നാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. വനംവകുപ്പിന്റെ കേസിന് പുറമെ കഞ്ചാവ് കൈവശം വച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസും നിലവിൽ വേടനെതിരെയുണ്ട്.
ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ; ഭയപ്പെടുത്തി തളർത്താമെന്ന് കരുതേണ്ട: എം.വി. ഗോവിന്ദൻ
ഇയാളുടെ തൃപ്പൂണിത്തുറയിലുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മേശപ്പുറത്തുനിന്നും ആറ് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. വേടനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ലഹരി ഉപയോഗിച്ചതായി പോലീസിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. ഇതിന് പുറമെ, സംശയാസ്പദമായ സാഹചര്യത്തിൽ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന 9.5 ലക്ഷം രൂപയും ഇവിടുത്തെ മൊബൈൽ ഫോണുകളും പോലീസ് സംഘം പിടിച്ചെടുത്തു. ഇയാളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ലഹരി ഇടപാടുകളെക്കുറിച്ചും പോലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.






