തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ, മുൻ നിയമസഭാ സ്പീക്കറും പ്രമുഖ യു.ഡി.എഫ് നേതാവുമായിരുന്ന അന്തരിച്ച ജി. കാർത്തികേയന്റെ അരുവിക്കരയിലെ വസതി സന്ദർശിച്ചു.
തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന കാർത്തികേയനോടുള്ള ആദരസൂചകമായാണ് അദ്ദേഹം അവിടെയെത്തിയത്. കാർത്തികേയന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളോടൊപ്പം കുറച്ചുസമയം ചിലവഴിക്കുകയും സ്മരണകൾ പങ്കുവെക്കുകയും ചെയ്തു. രാഷ്ട്രീയ രംഗത്ത് ജി. കാർത്തികേയന്റെ ഉറ്റ അനുയായിയും ശിഷ്യനുമായാണ് വി.ഡി. സതീശൻ അറിയപ്പെടുന്നത്.
തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, കഴിഞ്ഞ ദിവസം മുതൽ തന്നെ യു.ഡി.എഫിലെ പ്രമുഖ നേതാക്കളെ നേരിൽ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് അദ്ദേഹം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വസതി സന്ദർശിച്ച സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുമായും കൂടിക്കാഴ്ച നടത്തി.
കേന്ദ്രബജറ്റില്‍ വന്‍ നിരാശ ; 7 പുതിയ അതിവേഗ പാതകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം പുറത്ത്! ബജറ്റ് പ്രസംഗത്തിനിടെ പ്രതിഷേധിച്ച് കേരള എംപിമാര്‍
‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി അണികൾ പുതിയ ഭരണാധികാരിയെ വരവേൽക്കുമ്പോൾ, പഴയകാല നേതാക്കളുടെ സ്മരണ പുതുക്കിയും മുതിർന്നവരുടെ അനുഗ്രഹം തേടിയും മാതൃകാപരമായ ഒരു തുടക്കത്തിനാണ് സതീശൻ ശ്രമിക്കുന്നത്. വരും ദിവസങ്ങളിലും മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളെ അദ്ദേഹം സന്ദർശിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സന്ദർശനങ്ങളെ വിലയിരുത്തുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിക്കും : ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ




