കേന്ദ്രബജറ്റില്‍ വന്‍ നിരാശ ; 7 പുതിയ അതിവേഗ പാതകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം പുറത്ത്! ബജറ്റ് പ്രസംഗത്തിനിടെ പ്രതിഷേധിച്ച് കേരള എംപിമാര്‍

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റില്‍ രാജ്യത്തെ റെയില്‍വേ വികസനത്തിന് വന്‍ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതിവേഗ റെയില്‍ പാതയുടെ കാര്യത്തില്‍ കേരളത്തിന് നിരാശ. ഏഴ് പുതിയ അതിവേഗ റെയില്‍ ഇടനാഴികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയില്‍ കേരളം ഇടംപിടിച്ചില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഏഴ് റൂട്ടുകളിലാണ് അതിവേഗ റെയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്:മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബംഗളൂരു, ഡല്‍ഹി – വാരണാസി, വാരണാസി – സിലിഗുരി

കേരളം പ്രതീക്ഷിച്ചിരുന്ന ഹൈ സ്പീഡ് പാത ഇതില്‍ ഉള്‍പ്പെടാത്തതിനെതിരെ പാര്‍ലമെന്റില്‍ കേരള എം.പിമാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണയും നിരാശയായിരുന്നു ഫലം.

അതിവേഗ പാതയില്ലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘ധാതു ഇടനാഴി’ ബജറ്റില്‍ പ്രഖ്യാപിച്ചു.കേരളം, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ ഇടനാഴി നിര്‍മ്മിക്കുന്നത്. ഇത് സംസ്ഥാനത്തെ ധാതു വ്യവസായ മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കും.
രാജ്യത്ത് 22 പുതിയ ജലപാതകള്‍ നിര്‍മ്മിക്കും.വാരണാസിയെയും പാട്‌നയെയും ബന്ധിപ്പിച്ച് ഉള്‍നാടന്‍ ജലപാത നിര്‍മ്മിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ജലപാതകള്‍ പൂര്‍ണ്ണമായും നവീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.