ന്യൂ ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ് തിരുവനന്തപുരത്തേക്ക് എത്തുന്നു. എഐസിസി നിരീക്ഷകരായ സൂര്യകാന്ത്, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരുവനന്തപുരത്ത് എത്തും. എന്നാൽ കെ.സി. വേണുഗോപാൽ നിരീക്ഷകർക്കൊപ്പം കേരളത്തിലേക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ തന്നെ തുടരുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സസ്പെൻസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് കൈമാറുന്ന മുഖ്യമന്ത്രിയുടെ പേര് അടങ്ങിയ മുദ്രവെച്ച കവർ നിരീക്ഷകർ ഈ യോഗത്തിൽ അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ദീപ ദാസ് മുൻഷിക്ക് പുറമെ കേന്ദ്ര നിരീക്ഷകരും വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കും.
പ്രഖ്യാപനം വന്നാലുടൻ യുഡിഎഫ് നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന്റെ ഭാഗമായി കേരള കോൺഗ്രസ് ജോസഫ്, ആർഎസ്പി തുടങ്ങിയ ഘടകകക്ഷി നേതാക്കൾ ഇതിനോടകം തിരുവനന്തപുരത്തേക്ക് തിരിച്ചു. പുതിയ സർക്കാരിനുള്ള പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇവർ ഗവർണർക്ക് കൈമാറുന്നതോടെ ഭരണകൂട രൂപീകരണത്തിനുള്ള ഔദ്യോഗിക നടപടികൾക്ക് വേഗതയേറും. കേരള രാഷ്ട്രീയത്തിൽ വരും മണിക്കൂറുകൾ ഏറെ നിർണ്ണായകമാണ്.
വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; പുതിയ യുഡിഎഫ് മന്ത്രിസഭയിൽ 14 പുതുമുഖങ്ങൾ


ശബരിമലക്കൊളളയില്‍ ഇഡി റെയ്ഡ്! എന്‍. വാസുവിന്റെയും പത്മകുമാറിന്റെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; ചെന്നൈയിലും ബെല്ലാരിയിലും മിന്നല്‍ പരിശോധന





