ബാങ്കോക്ക്: ബാങ്കോക്കിൽ നടക്കുന്ന തായ്ലൻഡ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ കരുത്ത് വിളിച്ചോതി സൂപ്പർ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ബുധനാഴ്ച നടന്ന ആവേശകരമായ ആദ്യ റൗണ്ട് പോരാട്ടങ്ങളിൽ നേരിട്ടുള്ള ഗെയിമുകൾക്ക് എതിരാളികളെ തകർത്തെറിഞ്ഞാണ് ഇരുവരും പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.
രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള സിന്ധു, ചൈനീസ് തായ്പേയിയുടെ തങ് സിയു ടോങ്ങിനെതിരെ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. വെറും 33 മിനിറ്റുകൊണ്ട് തീർത്ത പോരാട്ടത്തിൽ 21-9, 21-12 എന്ന സ്കോറിന് ആറാം സീഡായ സിന്ധു എതിരാളിയെ നിഷ്പ്രഭയാക്കി. അടുത്ത റൗണ്ടിൽ ഡെന്മാർക്കിന്റെ അമാലി ഷുൾസുമായി സിന്ധു ഏറ്റുമുട്ടും.
പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് അട്ടിമറി വിജയത്തിലൂടെയാണ് ആരാധകരെ ആവേശത്തിലാക്കിയത്. സിംഗപ്പൂരിന്റെ ലോകചാമ്പ്യൻ ലോ കീൻ യൂവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ശ്രീകാന്ത് പ്രീ-ക്വാർട്ടർ ഉറപ്പിച്ചു. 2021-ലെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിനെ അനുസ്മരിപ്പിച്ച മത്സരത്തിൽ 21-14, 21-15 എന്ന സ്കോറിനാണ് എട്ടാം സീഡായ സിംഗപ്പൂർ താരത്തെ ഇന്ത്യൻ താരം വീഴ്ത്തിയത്.
കളിക്കളത്തിന് പുറത്തെ ‘കെണി’; ഐപിഎല്ലില് ഹണിട്രാപ്പ് ഭീഷണി; ബിസിസിഐയുടെ മുന്നറിയിപ്പ് വെറുമൊരു മുന്കരുതലല്ല
വെറും 30 മിനിറ്റിനുള്ളിൽ വിജയം കൈപ്പിടിയിലൊതുക്കിയ ശ്രീകാന്ത് ഇനി ചൈനീസ് തായ്പേയിയുടെ സു ലി യാങ്ങിനെ നേരിടും. പ്രമുഖ താരങ്ങൾ കരുത്ത് തെളിയിച്ചപ്പോൾ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ടൂർണമെന്റിൽ സമ്മിശ്ര ഫലമാണ് ലഭിച്ചത്. എങ്കിലും സിന്ധുവിന്റെയും ശ്രീകാന്തിന്റെയും തകർപ്പൻ ഫോം വരും മത്സരങ്ങളിൽ ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നു.


ചേട്ടൻ ഇൻ ചെന്നൈ’; സിഎസ്കെ ക്യാമ്പിലെത്തി സഞ്ജു സാംസൺ; ധോണിക്കൊപ്പം പരിശീലനം





