ന്യൂ ഡൽഹി: പ്രസിദ്ധമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ. മലയാളിയായ പ്രൊഫ. സൂസൻ എലിയാസാണ് ആദ്യ വനിതാ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിനിയാണ്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലാണ് സൂസൻ ഏലിയാസ്.
കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ഡോ. പോൾ സ്വരൂപ് സൂസന്റെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ജൂൺ 1ന് പ്രൊഫ. സൂസൻ പുതിയ ചുമതലയേൽക്കും.
മൾട്ടിമീഡിയ ടെക്നോളജിയിൽ വിദഗ്ധയും കമ്പ്യൂട്ടർ സയൻസ് പ്രൊഫസറുമായ സൂസന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാദമിക് നേതൃപരിചയമുണ്ട്. വി.ഐ.ടി വെല്ലൂർ, ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അവർ നിലവിൽ ചണ്ഡീഗഡ് സർവകലാശാലയിൽ ഗവേഷണ വിഭാഗം പ്രോ വൈസ് ചാൻസലറായി പ്രവർത്തിച്ചുവരികയായിരുന്നു.
കോളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും ഒരു വനിത പ്രിൻസിപ്പൽ സ്ഥാനത്തേക്ക് എത്തുന്നത് ഇതാദ്യമായാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയാല്‍ പൗരത്വം നഷ്ടമാകില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്.ഐ.ആര്’ നടപടി ശരിവെച്ച് സുപ്രീംകോടതി





