കൊച്ചി: അവയവക്കച്ചവട റാക്കറ്റ് തകർത്ത് കേരള പോലീസ്. കേസിൽ മുഖ്യപ്രതിയടക്കം ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്.
എറണാകുളം കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർകോട് സ്വദേശി മുഹമ്മദ് നജീബ് ആണ് കേസിലെ മുഖ്യപ്രതി. ഉത്തർപ്രദേശിലെ ഘാസിയ ബാദിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ റഷീദ, കുന്നത്തുനാട് തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്,ചേലക്കുളം കുഴിക്കാടൻ വീട്ടിൽ സനോജ്, കൊല്ലം സ്വദേശികളായ സുധീർ, വിനോദ്, ശ്രീജ എന്നിവരാണ് മറ്റു പ്രതികൾ. അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിവരികയായിരുന്നു സംഘം. എറണാകുളം, കൊല്ലം, കാസർഗോഡ് സ്വദേശികളാണ് കേസിൽ അറസ്റ്റിലായത്.
എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർപാഡുകൾ, പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരുടെ വ്യാജ സീലുകൾ, ഒപ്പ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. പള്ളിക്കര കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു വ്യാജരേഖാ നിർമ്മാണം.
ബിജു പ്രഭാകറിനെ പൂട്ടാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം വീണ്ടും വന്നാല്‍ മാനനഷ്ടത്തിന് കേസെടുക്കും; വൈദ്യുതി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ നടപടിക്ക് നീക്കം
വൃക്ക ദാതാക്കളുടെ സമ്മതപത്രങ്ങളും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോലീസിന്റേതെന്ന വ്യാജേനയുള്ള കത്തുകളും ഇവിടെയാണ് തയ്യാറാക്കിയിരുന്നത്.
ചിത്രപ്പുഴ പൊഞ്ഞാശ്ശേരിയിലെ ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ പരിശോധനയിൽ വ്യാജ സീലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
എറണാകുളത്തെ വടക്കേക്കരയിലെ ഒരു വീട്ടിലും പെരിങ്ങാലയിലെ അപ്പാർട്ട്മെന്റിലും നടത്തിയ റെയ്ഡിലാണ് കൊല്ലം സ്വദേശികളായ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മുഖ്യപ്രതി കാസർഗോഡ് സ്വദേശിയെ പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഖാസിയാബാദിൽ നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ആറ് ടീമുകളായാണ് അന്വേഷണം നടത്തിയത്.


കേരളം പിടിക്കാന്‍ ‘പിണറായി ബ്രാന്‍ഡ്’ വേണമെന്ന് സംസ്ഥാന നേതൃത്വം; കൈയ്യടിച്ച് അംഗീകരിച്ച് ബേബിയും കൂട്ടരും; രണ്ടു ടേം നിബന്ധന മാറും; ശൈലജ മത്സരിക്കും; ഭാവനയ്ക്കും സ്വാഗതം; ചിട്ടയായ നീക്കങ്ങളുമായി സിപിഎം; കേന്ദ്ര കമ്മറ്റിയില്‍ ക്യാപ്ടനെ നിശ്ചയിച്ചത് മുഖ്യമന്ത്രിയാക്കാന്‍ തന്നെ



