മുംബൈ: ഇന്ത്യന്‍ ടി20 ക്രിക്കറ്റില്‍ വന്‍ അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നു. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മാറ്റി മലയാളി താരം സഞ്ജു സാംസണെ പുതിയ നായകനായി നിയമിക്കാനാണ് സെലക്ഷന് കമ്മിറ്റിയുടെ നീക്കം. ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോമും ടി20 ലോകകപ്പിലെ വിസ്മയിപ്പിക്കുന്ന പ്രകടനവുമാണ് സഞ്ജുവിന് നറുക്കുവീഴാന്‍ കാരണമാകുന്നത്. ശ്രേയസ് അയ്യരുടെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും സഞ്ജുവിനാണ് നിലവില്‍ മുന്‍തൂക്കം.
ഐപിഎല്‍ 2026 സീസണില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചതായാണ് സൂചന. കൈത്തണ്ടയിലെ പരിക്ക് സൂര്യയെ അലട്ടുന്നതും സെലക്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുന്നു. ഇതോടെയാണ് സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീമിനെ നയിക്കാന്‍ പക്വതയുള്ള സഞ്ജുവിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി സഞ്ജുവിന്റെ നേതൃപാടവത്തില്‍ വലിയ വിശ്വാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ സഞ്ജു സാംസണ് വഹിച്ച പങ്ക് നിസ്തുലമായിരുന്നു. തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു, പിന്നീട് ഓപ്പണറായി എത്തിയാണ് കളി മാറ്റിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക പോരാട്ടത്തില്‍ പുറത്താകാതെ 97 റണ്‍സ് നേടി അദ്ദേഹം കരുത്ത് കാട്ടി. നോക്കൗട്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും എതിരെ നേടിയ അര്‍ദ്ധ സെഞ്ച്വറികള്‍ സഞ്ജുവിനെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കാന്‍ കാരണമായി.
വൈഭവ് സൂര്യവംശിയെ പുറത്താക്കി ആക്രോശിച്ച് കൈൽ ജാമിസൺ; 15-കാരനോട് ഇത്രയും വേണോ എന്ന് സോഷ്യൽ മീഡിയ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ആദ്യ സീസണ് കളിക്കുന്ന സഞ്ജു, രണ്ടു സെഞ്ച്വറികളുമായി ബാറ്റിംഗ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. അതേസമയം, എതിരാളിയായി പറയപ്പെടുന്ന ശ്രേയസ് അയ്യര്‍ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ ടി20 ജേഴ്സി അണിഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിന് തിരിച്ചടിയാണ്. 2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്.
സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ഗ്രാഫ് താഴോട്ട് പോകുന്നത് ബിസിസിഐയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ ഐപിഎല്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും 19.52 ശരാശരിയിലാണ് സൂര്യയുടെ സമ്പാദ്യം. കേവലം ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രം സൂര്യയെ ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. പകരം ബാറ്റിംഗിലും നായകത്വത്തിലും ഒരുപോലെ തിളങ്ങുന്ന സഞ്ജുവിനെ പരീക്ഷിക്കാനാണ് നീക്കം.
ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലും തുടര്‍ന്ന് വരുന്ന ഇംഗ്ലണ്ട് പരമ്പരയിലും സഞ്ജു സാംസണ് ടീമിനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിനെതിരെ സഞ്ജുവിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചേക്കും. ടീമിലെ യുവതാരങ്ങളുമായി സഞ്ജുവിനുള്ള അടുപ്പവും അദ്ദേഹത്തിന്റെ പോസിറ്റീവ് അപ്രോച്ചും സെലക്ടര്‍മാര്‍ പോസിറ്റീവായി കാണുന്നു.
പഞ്ചാബ് കിംഗ്സിനെ ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്തെത്തിച്ച ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി മികവും തള്ളിക്കളയാനാവില്ല. 10 മത്സരങ്ങളില്‍ നിന്ന് നാല് അര്‍ദ്ധ സെഞ്ച്വറികളോടെ 333 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര തലത്തിലുള്ള നിലവിലെ ഫോം ശ്രേയസിനെക്കാള്‍ ഒരു പടി മുന്നിലാണ്. സഞ്ജുവിന് കീഴില്‍ ഒരു യുവ ടീമിനെ വാര്‍ത്തെടുക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
ഐപിഎല്ലില്‍ തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്സിമ്രാന് സിംഗ്, പേസര്‍ പ്രിന്‍സ് യാദവ് എന്നിവരെയും സഞ്ജുവിനൊപ്പം ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. ഭാവി മുന്നില്‍ കണ്ട് വലിയ മാറ്റങ്ങള്‍ക്കാണ് ടീം ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സൂര്യകുമാര്‍ യാദവിനെ ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുകയും സഞ്ജുവിനെ നായകനായി വാഴിക്കുകയും ചെയ്യുന്നതിലൂടെ ടീമിന്റെ പ്രകടനം മെച്ചപ്പെടുമെന്ന് ബിസിസിഐ കരുതുന്നു.
മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം സഞ്ജു സാംസണ് ഇന്ത്യന്‍ ക്യാപ്റ്റനായി എത്തുന്നത് ചരിത്ര നിമിഷമാകും. ഐപിഎല്ലിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ശേഷം ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരമായി സഞ്ജു മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.


ഐപിഎല്‍ 2026: ചെന്നൈയെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന് റോയല്‍സ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് ജയം, നിരാശപ്പെടുത്തി സഞ്ചു സാംസണ്





