ചങ്ങനാശേരി: ജ്യോതികുമാർ ചാമക്കാല പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചു. പത്തനാപുരം നിയമസഭാമണ്ഡലത്തിലെ മിന്നുംജയത്തിനു പിന്നാലെയാണ് ജ്യോതികുമാറിന്റെ പെരുന്ന സന്ദർശനം. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയും എൻ എസ് എസ് പ്രതിനിധി സഭാംഗവുമായ കെ ബി ഗണേഷ് കുമാറിനെ 8310 വോട്ടുകൾക്കാണ് ജ്യോതികുമാർ പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് മുൻപ്തന്നെ ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വവുമായി അകന്നിരുന്നു. ഗണേഷ് കുമാർ പ്രസിഡണ്ടായിരുന്ന പത്തനാപുരം താലൂക്ക് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ പുറത്താക്കുകയും പിന്നീട് യൂണിയൻതന്നെ എൻഎസ്എസ് നേതൃത്വം പിരിച്ചുവിടുകയും ചെയ്തിരുന്നു. ജ്യോതികുമാർ ചാമക്കാല ഉൾപ്പെടുന്ന അഡ് ഹോക് കമ്മിറ്റിയാണ് ഇപ്പോൾ പത്തനാപുരത്ത് നിലവിലുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
അടിവസ്ത്രക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കി വിജ്ഞാപനം ഇറങ്ങി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 6 വര്‍ഷത്തേക്ക് വിലക്ക്
അടിവസ്ത്രക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കി വിജ്ഞാപനം ഇറങ്ങി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 6 വര്‍ഷത്തേക്ക് വിലക്ക്


ഭരണം എൽഡിഎഫിനെന്ന് വെള്ളാപ്പള്ളി നടേശൻ; ബിജെപിയെ ചെറുതായി കാണരുത്, തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം





