കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രണ്ടാം ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. രാവിലെ 8.40-ന്റെ വിമാനത്തിൽ കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം തലസ്ഥാനത്ത് വെച്ച് പ്രതികരണം നടത്തിയേക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ഇതോടെ സർക്കാരിന്റെ കാലാവധി ഔദ്യോഗികമായി അവസാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന അവസാന മന്ത്രിസഭാ യോഗം അപ്രതീക്ഷിതമായി ഉപേക്ഷിച്ചു. ഭാര്യ കമല, മകൾ വീണ, പേരമകൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.തിരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഔദ്യോഗികമായി പ്രതികരിക്കാത്തതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്.
ധർമ്മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷത്തിൽ ഉണ്ടായ വലിയ ഇടിവ് തിരിച്ചടിയുടെ ആഴം വ്യക്തമാക്കുന്നു. കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെയും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. നയപരമായ പാളിച്ചകളും ഭരണവിരുദ്ധ തരംഗവും ചർച്ചയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.തിരുവനന്തപുരത്ത് എത്തുന്ന മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കണ്ട് രാജി നടപടികൾ പൂർത്തിയാക്കിയേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭൂരിഭാഗം എക്സിറ്റ് പോളുകളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആത്മവിശ്വാസം; മുന്‍കാലങ്ങളില്‍ പലപ്പോഴും എക്സിറ്റ് പോളുകള്‍ പാളിയ ചരിത്രം ഉയര്‍ത്തി ഇടതുപക്ഷം; വോട്ട് വിഹിതം വിശകലനം ചെയ്ത് ഇരുമുന്നണികളും ഇതിനകം വിജയമുറപ്പിച്ചു കഴിഞ്ഞു; നാളെ ഫലം അറിയാം; കേരളം ആര്‍ക്കൊപ്പം?





