തിരുവനന്തപുരം: ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ജനവിധി കാത്തിരുന്ന ഭരണകക്ഷികളെ ഞെട്ടിച്ചുകൊണ്ട് മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിലും ഭരണമാറ്റം. കേരളത്തിൽ യുഡിഎഫും, ബംഗാളിൽ ബിജെപിയും, തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെയും വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിമാരും പോലും വിയർക്കുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ദിനം സമ്മാനിക്കുന്നത്.നൂറടിച്ച് യുഡിഎഫ്; തകർന്ന് എൽഡിഎഫ്
കേരളത്തിൽ തുടക്കം മുതൽ യുഡിഎഫ് പ്രവചിച്ച ‘സെഞ്ച്വറി’ നേട്ടം യാഥാർത്ഥ്യത്തിലേക്ക്. കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 100-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായ റൗണ്ടുകൾ എൽഡിഎഫിന് വലിയ ആഘാതമായി. മന്ത്രിസഭയിലെ പ്രമുഖരും തോൽവിയിലേക്ക് നീങ്ങുകയാണ്.
എൽഡിഎഫ് കേവലം 35 സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഭരണത്തുടർച്ച എന്ന എൽഡിഎഫ് സ്വപ്നം യുഡിഎഫ് തരംഗത്തിൽ ഒലിച്ചുപോയി.
ദീദിയെ വീഴ്ത്തി ബിജെപി ഒന്നര പതിറ്റാണ്ട് നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാളിൽ ബിജെപി ചരിത്ര വിജയം കുറിക്കുന്നു. 294 അംഗ നിയമസഭയിൽ 199 സീറ്റുകളുമായി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. മമത ബാനർജിയുടെ ടിഎംസിക്ക് 89 സീറ്റുകളിൽ മാത്രമേ ലീഡ് നേടാനായുള്ളൂ. എസ്ഐആർ ഉൾപ്പെടെയുള്ള വിവാദങ്ങളും ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലുമാണ് ടിഎംസിക്ക് വിനയായത്.
ചരിത്രം തിരുത്തി വിജയ് തമിഴ് രാഷ്ട്രീയത്തിൽ ഡിഎംകെയുടെയും സ്റ്റാലിന്റെയും അപ്രമാദിത്തം അവസാനിപ്പിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.നൂറിലേറെ സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ്. ഡിഎംകെ കോട്ടയായ വടക്കൻ തമിഴ്‌നാട്ടിലും കൊങ്കുനാട്ടിലും വിജയ് തരംഗം ആഞ്ഞടിച്ചു. പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനകം ഭരണത്തിലെത്തുക എന്ന അപൂർവ്വ നേട്ടത്തിലേക്കാണ് വിജയ് നീങ്ങുന്നത്. എംജിആറിന് പോലും അഞ്ച് വർഷം വേണ്ടിവന്ന സ്ഥാനത്താണ് വിജയ്‌യുടെ ഈ കുതിപ്പ്. നിലവിൽ ഡിഎംകെ 72 സീറ്റിലും എഐഎഡിഎംകെ 52 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ലിവിംഗ് ടുഗദര്‍ പീഡനമല്ല; ബന്ധം തകരുന്നതും ബലാത്സംഗമല്ല: വിപ്ലവകരമായ നിരീക്ഷണവുമായി സുപ്രീംകോടതി
ലിവിംഗ് ടുഗദര്‍ പീഡനമല്ല; ബന്ധം തകരുന്നതും ബലാത്സംഗമല്ല: വിപ്ലവകരമായ നിരീക്ഷണവുമായി സുപ്രീംകോടതി







