വോട്ടെണ്ണൽ ദിനത്തിൽ ആശുപത്രിയിൽ നിന്ന് വീഡിയോ പങ്കുവെച്ച് അഖിൽ മാരാർ; തൃക്കാക്കരയിൽ മൂന്നാം സ്ഥാനത്ത്; ആഘോഷം ആശുപത്രിയിലാണെന്ന് താരം

കൊച്ചി: കേരളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആകാംക്ഷയിൽ നിൽക്കെ, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. വോട്ടെണ്ണൽ പുരോഗമിക്കവെ താൻ ആശുപത്രിയിലാണെന്ന വിവരമാണ് അഖിൽ ആരാധകരെ അറിയിച്ചിരിക്കുന്നത്.
വീഡിയോയിൽ പറയുന്നത്: ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അഖിൽ ആശുപത്രിയിലെത്തിയത്.”എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കുന്നു,” – ആശുപത്രിയിൽ നിന്നുള്ള വീഡിയോയിൽ അഖിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വീട്ടിലോ വോട്ടെണ്ണൽ കേന്ദ്രത്തിലോ ഉണ്ടാകേണ്ടതിന് പകരം അപ്രതീക്ഷിതമായി ആശുപത്രിയിൽ കഴിയേണ്ടി വന്ന സാഹചര്യത്തെ തന്റെ തനതായ ശൈലിയിലാണ് അഖിൽ അവതരിപ്പിച്ചത്. തൃക്കാക്കര മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർക്ക് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ മൂന്നാം സ്ഥാനത്താണ് അഖിൽ. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസാണ് മണ്ഡലത്തിൽ വ്യക്തമായ ലീഡോടെ മുന്നേറുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.