കോഴിക്കോട്: എഴുന്നൂറ് രൂപ കൈക്കൂലിവാങ്ങിയ കേസില്‍ കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്ഷന്‍ ഓഫീസിലെ മുന്‍ ഓവര്‍സിയർക്ക് മൂന്ന് വര്‍ഷം കഠിന തടവും 10,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസിന്റേതാണ് വിധി. മലപ്പുറം കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ മുന്‍ ഓവര്‍സീയറും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുമായ മൈക്കിള്‍ പിള്ളയാണ് ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹത്തിനു 60 വയസ് പ്രായമുണ്ട്.
വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ്ജ് ഈടാക്കാതിരിക്കാന്‍ 700 രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കേസ്. കൈക്കൂലി തുക കൈപ്പറ്റവെ മലപ്പുറം വിജിലന്‍സ് യൂണിറ്റ് മൈക്കിള്‍ പിള്ളയെ കൈയ്യോടെ പിടികൂടുകയായിരുന്നു.
മലപ്പുറം വിജിലന്‍സ് യൂണിറ്റിലെ ഡിവൈ.എസ്.പി മാരായിരുന്ന എ. രാമചന്ദ്രന്, ഫിറോസ്. എം. ഷഫീക്ക്, ഇന്‍സ്പെക്ടര്‍ .എം. ഗംഗാധരന് എന്നിവരാണ്കേസിന്റെ അന്വേഷണം നടത്തിയത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അരുണ്‍ നാഥ് ഹാജരായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

പെരുമ്പാവൂരില്‍ കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു





