തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചുകൊന്നു. തടസംപിടിക്കാൻച്ചെന്ന അമ്മാവനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം(62) ആണ് മകന്റെ കസേരകൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകൻ ഷാനുവിനെ വെള്ളറട പോലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഷാനുവിന്റെ കുത്തേറ്റ അമ്മാവൻ വര്‍ഗീസ് ചികിത്സയിലാണ്. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഷാനുവിന്റെ വിവാഹവാര്ഷികാഘോഷമായിരുന്നു ഇന്നലെ. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനവുമുണ്ടായിരുന്നു. ഷാനു മദ്യപിച്ചതിന് ഭാര്യ വഴക്കുണ്ടാക്കി. തുടർന്ന് ഇരുവരുംതമ്മിൽ വാക്കേറ്റമായി. അതോടെ ഷാനുവിന്റെ അമ്മയും അമ്മാവനും പ്രശ്നത്തിൽ ഇടപ്പെട്ട് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ ഷാനു വര്‍ഗീസിനെ കത്തിയ്ക്കു കുത്തി. ബഹളം കേട്ടെത്തിയ പിതാവ് തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ നോക്കി. ക്ഷുഭിതനായ ഷാനു കസേരയെടുത്ത് പിതാവിന്റെ തലക്കടിച്ചു. തല പൊട്ടി നിലത്തുവീണ തോമസ് എബ്രഹാമിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .ഇൻക്ക്വസ്റ്റിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കടത്തൂര്‍ – വയനകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യം; കൃത്യമായ ആസൂത്രണം; സിനിമയെ വെല്ലുന്ന ആക്രമണം; കരുനാഗപ്പള്ളിയെ നടുക്കിയ ക്രൂരത; അലുവ അതുല്‍ വധക്കേസില്‍ എട്ടുപേര്‍ പിടിയില്‍





