സർക്കാർ നയങ്ങൾക്കെതിരായ വിമർശനം വിനയായി; ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: സർക്കാർ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയതിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ സസ്‌പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷിക സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ബി. അശോക്.
സർക്കാരിന്റെ അനുമതിയില്ലാതെ വിവിധ ചാനൽ ചർച്ചകളിലും മാധ്യമങ്ങളിലും പങ്കെടുത്ത് സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചതാണ് നടപടിക്ക് കാരണമായത്. പദവിയിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ സർക്കാർ നയങ്ങളെ പരസ്യമായി വിമർശിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം പ്രവൃത്തികൾ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന കർശന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സസ്‌പെൻഷന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ഡോ. ബി. അശോക് രംഗത്തെത്തി. നിലവിൽ സർക്കാർ മാറുന്ന സമയമായതിനാൽ തത്കാലം നിയമനടപടികളിലേക്ക് നീങ്ങുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ഐഎഎസ് ഉദ്യോഗസ്ഥർ പെരുമാറ്റച്ചട്ടം പാലിച്ച് പ്രവർത്തിക്കണമെന്നത് സർക്കാർ നയമാണ്. ഇതിനെ ലംഘിക്കുന്ന രീതിയിൽ മാധ്യമങ്ങളോട് സംസാരിച്ചതിനെത്തുടർന്നാണ് അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ട് പോയത്. .
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.