മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനം; ലിറ്ററിന് 4 രൂപ കൂടും; മെയ് 6-ന് ശേഷം പ്രാബല്യത്തിൽ

കൊച്ചി: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനം. ലിറ്ററിന് നാല് രൂപ വീതമാണ് വർധിപ്പിക്കാൻ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായത്. എന്നാൽ വില വർധന ഇന്ന് പ്രാബല്യത്തിൽ വരില്ലെന്നും മെയ് ആറിന് ശേഷമേ നടപ്പിലാക്കൂ എന്നും അധികൃതർ അറിയിച്ചു.
 പാൽ ലിറ്ററിന് 4 രൂപ നിരക്കിലാണ് വർധന. മെയ് 6-ന് ശേഷമേ പുതുക്കിയ വില പ്രാബല്യത്തിൽ വരികയുള്ളൂ. ഇന്ന് പ്രഖ്യാപനമുണ്ടാകില്ല.മിൽമ ഡയറക്ടർ ബോർഡ് ചേർന്നാണ് വില വർധന സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
വില വർധന അടിയന്തരമായി നടപ്പിലാക്കാതെ തീയതി നീട്ടിവെച്ച തീരുമാനത്തിനെതിരെ കോൺഗ്രസ് ഭരണസമിതി നേതൃത്വം നൽകുന്ന എറണാകുളം യൂണിയൻ രംഗത്തെത്തി. തീരുമാനം ഇന്ന് തന്നെ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഡയറക്ടർ ബോർഡ് എടുത്ത തീരുമാനത്തിൽ ശക്തമായ അതൃപ്തിയാണ് എറണാകുളം യൂണിയൻ പ്രകടിപ്പിച്ചത്.
പാൽ സംഭരണ വിലയും വിപണന വിലയും തമ്മിലുള്ള അന്തരവും കർഷകരുടെ ആവശ്യങ്ങളും പരിഗണിച്ചാണ് വില വർധനയെന്നാണ് ബോർഡിന്റെ നിലപാട്. എങ്കിലും, നടപ്പാക്കുന്നതിലെ കാലതാമസം മിൽമയിലെ യൂണിയനുകൾ തമ്മിലുള്ള തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.