ന്യൂഡല്‍ഹി : അഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം. ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ച ആറ് വര്‍ഷത്തെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എം.വി. നികേഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയത പ്രചരിപ്പിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്.
2016-ലെ തെരഞ്ഞെടുപ്പ് കേസ് പഴയതായതിനാല്‍ ഇപ്പോള്‍ അതിന് പ്രസക്തിയില്ലെന്നായിരുന്നു ഷാജിയുടെ അഭിഭാഷകന്റെ വാദം. എന്നാല്‍, ഹൈക്കോടതി വിധിച്ച ആറ് വര്‍ഷത്തെ അയോഗ്യത ഷാജി ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും അത് നടപ്പിലാക്കണമെന്നുമാണ് നികേഷ് കുമാറിന്റെ ആവശ്യം. അയോഗ്യത നിലവില്‍ വന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഷാജിക്ക് വിലക്ക് നേരിടേണ്ടി വരും.
നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. മുന്‍പ് സുപ്രീംകോടതി ഷാജിക്ക് എം.എല്‍.എ ആയി തുടരാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും നിയമസഭയില്‍ വോട്ടിംഗ് അവകാശമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. അഡ്വ. പി.വി. ദിനേശാണ് നികേഷ് കുമാറിന് വേണ്ടി ഹാജരാകുന്നത്.
കന്നി വോട്ടർമാർക്ക് ‘മധുരമുള്ള വോട്ട്’; ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ


തിരുവനന്തപുരത്ത് മേയര്‍ വിവി രാജേഷ് പൂട്ടിച്ചത് ബിജെപിക്കാരന്റെ സ്പാ? വിവി മേയറാകാതിരിക്കാന്‍ ചരടുവലിച്ച ‘നേതാവിന്റെ’ അനുയായിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സ്പാ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍





