തൃശ്ശൂർ: വിവാദ മുൻസിഫ് മജിസ്ട്രേറ്റിന് സസ്പെൻഷൻ. വ്യാജ മെഡിക്കൽ ബിൽ നൽകി പണം തട്ടാൻ ശ്രമിച്ചതിനാണ് സസ്പെൻഷൻ. തൃശ്ശൂർ ജുഡീഷ്യൽ മൂന്നാം ക്ലാസ് മനിസ്ട്രേറ്റായ റോസ്മേരിയെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയാണ് ഇവർ.
വ്യാജ മെഡിക്കൽ ബിൽ സമർപ്പിച്ചു 30,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ഹൈക്കോടതി രജിസ്ട്രാർ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. കുറ്റക്കാരി എന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടികൾ ഉണ്ടാകും.
സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങിയശേഷം അതിന്റെ ബിൽ തുക മരുന്നുകളുടേത് എന്ന നിലയിൽ സമർപ്പിച്ചു മാറിയെടുക്കാനായിരുന്നു റോസ്മേരിയുടെ ശ്രമം. സമർപ്പിച്ച ബിൽ അംഗീകാരത്തിനായി തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നിലെത്തിയപ്പോൾ, അംഗീകാരം നൽകണമെന്ന് രജിസ്ട്രേറ്റ് ജില്ലാ മെഡിക്കൽ ഓഫീസറോട് ഭീഷണി സ്വരത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ മരുന്നുകൾ അല്ല, സൗന്ദര്യവർദ്ധക വസ്തുക്കളാണ് വാങ്ങിയിരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ ബില്ലിന് അംഗീകാരം നൽകാൻ തയ്യാറായില്ല. എന്നാൽ പിന്നീട് റീ ഇമ്പേഴ്സ്മെന്റിനായി ഈ ബില്ല് ജില്ലാ മെഡിക്കൽ ഓഫീസറുടെ അംഗീകാത്തോടെ ഹൈക്കോടതിയിലെത്തി. ബില്ലിൽ സംശയം തോന്നിയ ബന്ധപ്പെട്ട വിഭാഗം വിശദമായ പരിശോധന നടത്തിയപ്പോഴാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒപ്പും ഓഫീസ് സീലും വ്യാജമാണെന്ന് കണ്ടെത്തിയത്. തൃശ്ശൂരിൽ പ്രാക്ടീസ് ചെയ്യുന്ന ബന്ധുവായ ഒരു ഡോക്ടറുടെ സഹായത്തോടെ മജിസ്ട്രേറ്റ് വ്യാജ ഒപ്പും സീലും പതിപ്പിക്കുകയായിരുന്നു എന്നാണ് സൂചന.
സർവീസിൽ കയറിയിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളൂവെങ്കിലും ഇതിനകം തന്നെ ഒട്ടേറെ വിവാദങ്ങളിൽ പെട്ടിട്ടുള്ള ജുഡീഷ്യൽ ഓഫീസറാണ് ടിയാറ റോസ്മേരി. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മുൻസിഫ് മജിസ്ട്രേറ്റ് ആയിരിക്കെ തന്നെ ഫോൺ ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് വളരെ പരുഷമായ ഭാഷയിൽ സംസാരിച്ചത് വിവാദമായിരുന്നു. ഈ സംഭവത്തിൽ അച്ചടക്ക നടപടി എന്ന നിലയിൽ ഇവരെ സ്ഥലം മാറ്റിയിരുന്നു.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം അവധിക്കായി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിൻ മേലിലും ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയിരുന്നു. മജിസ്ട്രേറ്റ് എന്ന പദവി ഉപയോഗിച്ച് ഡോക്ടറിൽ നിന്നും തനിക്ക് ആവശ്യമുള്ള തരത്തിലെ വാക്കുകൾ ഉപയോഗിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി എന്നായിരുന്നു അന്നത്തെ ആരോപണം.
സ്വന്തം സ്ഥലമായ ശ്രീകാര്യത്തും പ്രശ്നക്കാരിയായാണ് ഇവർ അറിയപ്പെടുന്നത്. അയൽക്കാരുമായി സിവിൽ കേസ് നടത്തുന്ന ഇവർ തന്റെ പദവി ഉപയോഗിച്ച് പോലീസിനെ ദുരുപയോഗം ചെയ്തു അയൽക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നതായി പരാതിയു യർന്നിരുന്നു. ഒടുവിൽ സിറ്റി പോലീസ് കമ്മിണർ മജിസ്ട്രേറ്റനെതിരെ കടുത്ത നിലപാടെടുത്തതോടെയാണ് പരാതിക്ക് പരിഹാരമായത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സെലീനയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക തെളിവുകൾ





