കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗികാരോപണം. വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി എറണാകുളത്തു താമസിക്കുന്ന യുവതിയാണ് പരാതി നൽകിയിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി ഷിയാസ് കരീം തന്നെ ലൈംഗി കമായി തന്നെ ചൂഷണം ചെയ്തതായും പലതവണയായി ഏകദേശം 49 ലക്ഷം രൂപ വഞ്ചിച്ചതായും സ്ത്രീ പരാതിയിൽ ആരോപിക്കുന്നു.
ഷിയാസ് കരീമിനെതിരെ ഇന്ന് രാവിലെയാണ് ബിസിനസുകാരിയായ യുവതി പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെ- 2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. 2024 ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യ ഘട്ടത്തില്‍ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് തന്റെ പക്കല്‍ നിന്ന് വാങ്ങിച്ചു. തന്റെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരില്‍ 22 ലക്ഷം രൂപ പിന്നെയും വാങ്ങി. ജിം തുടങ്ങിയാല്‍ അതില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കി. തന്നെ ആജീവനാന്തകാലം ഒപ്പം നിര്‍ത്താമെന്ന് വാഗ്ദാനം നല്കി.
അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് തന്റെ ഗര്‍ഭപാത്രം നീക്കിയപ്പോള്‍ ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അതിനിടയിലും ലൈംഗിക ചൂഷണം തുടര്‍ന്നു. വിവാഹത്തിതായി വസ്ത്രങ്ങള്‍ എടുക്കാനും വിവാഹ സല്‍ക്കാരം നടത്താനുമെല്ലാം തന്റെ കയ്യില്‍ നിന്ന് ഷിയാസ് പണം വാങ്ങി. വിവാഹ ശേഷവും താനുമായി ഷിയാസ് അടുപ്പം തുടര്‍ന്നുവെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും യുവതി. കൊച്ചിയിലും കോഴിക്കോടും പല ഹോട്ടലുകളിലും താന്‍ ലൈംഗിക ചൂഷണത്തിന് ഇരായായി. താന്‍ എതിര്‍ത്തതോടെ സുഹൃത്തുമായി തന്റെ കോഴിക്കോടുള്ള ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും, ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആകെ 49 ലക്ഷം രൂപ തട്ടിയെന്നും യുവതി പരാതിയിൽ പറയുന്നു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ട്യൂഷന് സെന്റര്‍ പൂട്ടിച്ച് കൈയിലുള്ള 15 ലക്ഷവും വാങ്ങി; യുവാവിനെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം, കാഞ്ഞിരപ്പളളിയിലെ മരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്





