തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി വനിതാ കൗൺസിലർമാർ നടത്തിയ മാർച്ചിനോടനുബന്ധിച്ചു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ കൂടി പ്രതിചേർത്തു. തിരുവനന്തപുരം നഗരസഭ ഡെപ്യുട്ടി മേയർ ജി ആശാനാഥി നെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
പോലീസിനെതിരെ ആക്ഷേപകരമായ മുദ്രാവാക്യം മുഴക്കി പോലീസ് സ്റ്റേഷനിലേയ്ക്ക് തള്ളി ക്കയറാൻ ശ്രമിച്ച ഈ സംഭവത്തിൽ മാർച്ചിന് നേതൃത്വം കൊടുക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത തിരുവനന്തപുരം നഗരസഭ ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖയെ ആദ്യം പ്രതിചേർത്തിരുന്നില്ല. ആശാനാഥും കേസിൽ പ്രതിയായിരുന്നില്ല. പോലീസിന്റെ ഈ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പോലീസ് ഇപ്പോൾ ഇരുവരെയും പ്രതിചേർത്ത് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ശ്രീലേഖയെ പ്രതിചേർക്കാത്ത പോലീസ് നടപടിക്കെതിരെ വട്ടിയൂർക്കാവ് എംഎൽഎയും സി പി എം നേതാവുമായ വി കെ പ്രശാന്ത് രംഗത്ത് വന്നിരുന്നു. മുൻ ഡി ജി പി എന്ന നിലയിൽ ശ്രീലേഖയെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഇടപെട്ട് മനപ്പൂർവ്വം പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. പ്രശാന്ത് ഈ ആരോപണം പരസ്യമായി ഉന്നയിച്ചത് ശ്രീലേഖയെ പ്രതിചേർക്കാൻ പ്രേരകമായിട്ടുണ്ട്.
വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിൻനോട് മെഡിക്കൽ ലീവിൽ പോകാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതും വിവാദമായിട്ടുണ്ട്. ബിജെപിയുടെ ഭീഷണി യ്ക്ക് ഉയർന്ന ഉദ്യോഗസ്ഥർ വഴങ്ങുകയായിരുന്നു എന്നാണ് ആരോപണം. വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനുമുൻപിൽ സത്യഗ്രഹം ഇരിക്കുമെന്ന് ശ്രീലേഖ വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. സിറ്റി പോലീസ് കമ്മിഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ ഈ വാട്സ്ആപ്പ് സന്ദേശം ശ്രീലേഖ പരസ്യമാക്കുകയും ചെയ്തു.
‘പോടാ പുല്ലേ പോലീസേ’ എന്ന ആക്ഷേപകരമായ മുദ്രാവാക്യം മുഴക്കിയ ശ്രീലേഖയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം പോലീസ് സേനയിൽ ഉയർന്നിട്ടുണ്ട്. ഐപിഎസ് അസോസിയേഷന്റെ നിലപാടും ഇക്കാര്യത്തിൽ ശ്രീലേഖയ്ക്ക് എതിരാണ്. ശ്രീലേഖക്കെതിരെ പരസ്യമായി പ്രതികരിക്കേണ്ടതുണ്ടെങ്കിൽ പ്രതികരിക്കണം എന്നാണ് അസോസിയേഷനിലെ ചില അംഗങ്ങളുടെ ആവശ്യം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
സസ്പെൻഷനും കടുത്ത നടപടികളും; പത്തു വർഷത്തെ അവഗണനയ്ക്ക് മറുപടി നൽകാൻ യുഡിഎഫ് അനുകൂല പോലീസ് സംഘടനകൾ
സസ്പെൻഷനും കടുത്ത നടപടികളും; പത്തു വർഷത്തെ അവഗണനയ്ക്ക് മറുപടി നൽകാൻ യുഡിഎഫ് അനുകൂല പോലീസ് സംഘടനകൾ







