കേരള പോലീസിൽ 27 ഡിവൈഎസ്പിമാർക്ക് സൂപ്രണ്ടുമാരായി സ്ഥാനക്കയറ്റം; പട്ടിക പുറത്തിറങ്ങി

തിരുവനന്തപുരം: കേരള പോലീസിൽ നോൺ ഐ പി എസ് പോലീസ് സൂപ്രണ്ടുമാരാകാൻ അർഹരായ ഡിവൈ എസ് പി മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 27 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 28ന് ചേർന്ന വകുപ്പുതല ഉദ്യോഗക്കയറ്റ സമിതി (ഹയർ)യുടെ ശിപാർശ പ്രകാരം ഗവൺമെന്റ് അംഗീകരിച്ച പട്ടികയാണ് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയിട്ടുള്ളത്. 2026 ലെ ഒഴിവുകളിലേക്കാണ് ഇവർ പരിഗണിക്കപ്പെടുക.

ഇന്നലെ പുറത്തിറങ്ങിയ വിജ്ഞാപനപ്രകാരം എം എസ് സന്തോഷ്, സജീഷ് വഴലാപ്പിൽ, അനിൽകുമാർ ബി (സീനിയർ), ഷാനിഹാൻ എ ആർ, ഇമ്മാനുവൽ പോൾ, ചന്ദ്രൻ എ പി, നിയാസ് പി, വിശ്വനാഥൻ എ കെ, ഷാജി കെ എസ്, മധുബാബു എം ആർ, ഷംസുദ്ദീൻ എസ്, ദേവദാസൻ സി എം, വി ജി രവീന്ദ്രനാഥ്, ഗി ല്‍സണ്‍ മാത്യു, ജയകുമാർ ടി ആർ, പ്രേമൻ യു, ബേബി പി വി, ബിജുരാജ് പി, ദിനിൽ ജെ കെ, സിനോജ് ടി എസ്, ജയരാജ് എൻ ആർ, കൃഷ്ണദാസ് വി എ,വിജയൻ ടി ബി ,പ്രതീപ്കുമാർ എ, സന്തോഷ് കുമാർ ആർ, രാജു വി കെ, അനീഷ് വി കോര എന്നിവരാണ്
പട്ടികയിലുള്ളത്.

വിജ്ഞാപനത്തിലുള്ള ആദ്യ പേരുകാരനായ എം എസ് സന്തോഷിന് ഉദ്യോഗക്കയറ്റം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ക്രൈംബ് ബ്രാഞ്ച് സെൻട്രൽ യൂണിറ്റ്- നാലിന്റെ പോലീസ് സൂപ്രണ്ടാണ് അദ്ദേഹം ഇപ്പോൾ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.