തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും മണ്ണ് നീക്കവുമായിബന്ധപ്പെട്ടുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന. “ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്”എന്ന് പേരിട്ടിട്ടുള്ള ഈ പരിശോധന ഇപ്പോഴും തുടരുകയാണ്. ഇത് സംബന്ധിച്ചു ഒട്ടേറെ പരാതികൾ വിജിലന്‍സിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വ്യാപക പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നിര്‍ദ്ദേശം നൽകിയത്.
കെട്ടിട നിര്‍മ്മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും മറവില്‍ മണ്ണ് നീക്കം ചെയ്യുന്നതിനായുളള ട്രാന്‍സിറ്റ് പാസോ പെര്‍മിറ്റോ നേടിയെടുത്ത ശേഷം ഈ പാസ്സുകള്‍ ദുരുപയോഗം ചെയ്ത് മണ്ണ് അനധികൃതമായി ഖനനം ചെയ്ത് മാറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചി രുന്നു.
സംസ്ഥാനത്തെ 14 ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസുകളിലും തെരഞ്ഞെടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 ഓഫീസുകളിലും അനധികൃതമായി മണ്ണ് നീക്കം ചെയ്യപ്പെട്ടതായി വിവരം ലഭിച്ച സ്ഥലങ്ങളിലുമാണ് പരിശോധന നടക്കുന്നത്. വിജിലൻസ് യൂണിറ്റ് എസ് പി മാരുടെയും ഡിവൈ എസ് പി മാരുടെയും നേതൃത്വത്തിലാണ് പരിശോധന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഒഡീഷ സംഘത്തലവൻ പിടിയിൽ





