എറണാകുളം: ഈടില്ലാതെ പണം നൽകുന്നു എന്ന പേരിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കടുത്ത ജാഗ്രതാ നിർദ്ദേശവുമായി എഡിജിപി എസ്. ശ്രീജിത്ത്. ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ അകപ്പെട്ടാൽ ലജ്ജ വിചാരിക്കാതെ എത്രയും വേഗം പൊലീസിനെ സമീപിക്കണമെന്നും, ജനങ്ങളുടെ സഹകരണം ലഭിച്ചാൽ ഇത്തരം ആപ്പുകളെ പൂർണ്ണമായും പൂട്ടാൻ പൊലീസിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോൺ ആപ്പുകൾ ഈടില്ലാതെ പണം നൽകുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുമെങ്കിലും, യഥാർത്ഥത്തിൽ അവ വലിയൊരു ചതിക്കുഴിയാണ്. ഈ ആപ്പുകൾ ഈടായി ആവശ്യപ്പെടുന്നത് പണമല്ല, മറിച്ച് നമ്മുടെ സ്വകാര്യതയും സമാധാനവുമാണ്. 70 ശതമാനം വരെയാണ് ഇത്തരം ആപ്പുകൾ ഈടാക്കുന്ന പലിശ. ഫോൺ ചോർത്തുകയും, വ്യക്തിപരമായ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇത്തരം ആപ്പുകളുടെ പ്രധാന രീതിയാണ്.
ഇതരസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം ലോൺ ആപ്പുകളും പ്രവർത്തിക്കുന്നത്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് എഡിജിപി പറഞ്ഞു. ഇതുവരെ 186 ലോൺ ആപ്പുകളെ കേരള പൊലീസ് പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം കേസുകളിൽ പരാതി നൽകാൻ പലരും മടി കാണിക്കുന്നതാണ് അന്വേഷണത്തിന് തടസ്സമാകുന്നത്.ഫോൺ ചോർത്തി ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാൽ ഉടൻ പൊലീസിൽ അറിയിക്കുക.കേരള പൊലീസ് നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും, സഹായം നൽകാൻ സജ്ജമാണെന്നും എഡിജിപി ഉറപ്പുനൽകി.അത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ഓൺലൈൻ വഴി ലഭിക്കുന്ന വായ്പകളിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.


തിരുനാവായയില്‍ കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം! നിളാതീരത്തേക്ക് സന്യാസി പ്രവാഹം; ഗവര്‍ണര്‍ കൊടിയുയര്‍ത്തും; പത്തുദിവസം ഭക്തിസാന്ദ്രം
അന്‍സജിത റസ്സലിനെ മലര്‍ത്തിയടിച്ച വിപ്ലവനായിക; ബാലസംഘത്തിലൂടെ വളര്‍ന്ന പെണ്‍കരുത്തിനെ തളര്‍ത്താന്‍ സെല്‍ഫി വിവാദവുമായെത്തിയ രാഷ്ട്രീയ എതിരാളികള്‍ക്ക് അമ്പേ പാളി; തിരക്കിനിടയിലെ നിവേദനം കൊടുക്കലിനെ വിവാദമാക്കിയവര്‍ക്ക് ആതിര നല്‍കുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹരശേഷിയുള്ള മറുപടി





