തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണസാരഥ്യത്തിലേക്ക് മുന്‍ ഡിജിപി ആര്. ശ്രീലേഖ ഐപിഎസ് എത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ബിജെപിയുടെ നിര്‍ണ്ണായക നേതൃയോഗങ്ങളിലും പുതിയ കൗണ്‍സിലര്‍മാരുടെ ചര്‍ച്ചകളിലും ശ്രീലേഖയുടെ പേരിനാണ് പ്രഥമ പരിഗണന ലഭിച്ചിരിക്കുന്നത്. ഭരണപരമായ കാര്യങ്ങളിലുള്ള വൈദഗ്ധ്യവും കളങ്കമില്ലാത്ത വ്യക്തിത്വവും ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിക്ക് രാഷ്ട്രീയമായി വലിയ നേട്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നു.
തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് മുന്നിൽ ‘അപകടക്കെണി’; വഴിവിളക്കുകൾ യാത്രക്കാർക്ക് ഭീഷണി
തുടക്കത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിനെ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം നഗരസഭയിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നയിച്ച രാജേഷിനെപ്പോലൊരു രാഷ്ട്രീയ നേതാവ് തന്നെ ഭരണം നയിക്കണമെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നഗരത്തിന്റെ സമഗ്ര വികസനത്തിന് ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വം കൂടുതല്‍ ഫലപ്രദമാകുമെന്ന നിഗമനത്തിലാണ് നേതൃത്വം ഒടുവില്‍ എത്തിയത്. നാളെ നടക്കാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്നുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും. ഇതിനിടെ ഇപ്പോഴും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്. രാജേഷിന് വേണ്ടി സമ്മര്‍ദ്ദം ഇപ്പോഴും ശക്തമാണ്.
വ്യാഴാഴ്ചയോടെ ബിജെപി തങ്ങളുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ശ്രീലേഖയിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയൊരു ഭരണപരമായ ശുദ്ധീകരണമാണ് ബിജെപി വിഭാവനം ചെയ്യുന്നത്. നഗരസഭയിലെ അഴിമതികള്‍ അവസാനിപ്പിക്കാനും കോര്‍പ്പറേഷന്റെ വിശ്വാസ്യത വീണ്ടെടുക്കാനും ശ്രീലേഖയുടെ വരവ് ഉപകരിക്കുമെന്ന് അണികള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിന്റെ പോലീസ് ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൊയ്ത ഉദ്യോഗസ്ഥയാണ് ഇവര്‍.
യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം: പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; നിയമനടപടികള്‍ ‘പെറ്റി’ കേസില്‍ ഒതുങ്ങും
1987-ല്‍ ഐപിഎസ് ബാച്ചില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീലേഖ, കേരള കേഡറിലെ പ്രഥമ വനിതാ ഐപിഎസ് ഓഫീസര്‍ എന്ന ബഹുമതിക്ക് അര്‍ഹയാണ്. തിരുവനന്തപുരം സ്വദേശികളായ പ്രൊഫസര്‍ എന്‍. വേലായുധന് നായരുടെയും ബി. രാധമ്മയുടെയും മകളായി 1960 ഡിസംബര്‍ 25-നാണ് ഇവര്‍ ജനിച്ചത്. കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ഇഗ്നോയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കി.
പോലീസ് സേവനത്തിന്റെ വിവിധ തലങ്ങളില്‍ കേരളത്തിലെ ഒട്ടേറെ ജില്ലകളില്‍ ഇവര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചേര്‍ത്തലയില്‍ എഎസ്പിയായി തുടങ്ങിയ ഇവര്‍ പിന്നീട് ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു. സിബിഐയില്‍ എസ്പിയായും ഡിഐജിയായും പ്രവര്‍ത്തിച്ച നാല് വര്‍ഷക്കാലം അഴിമതിക്കാര്‍ക്കെതിരെ നടത്തിയ ശക്തമായ നടപടികളാണ് ഇവര്‍ക്ക് ‘റെയ്ഡ് ശ്രീലേഖ’ എന്ന പേര് നേടിക്കൊടുത്തത്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ജയില്‍ വകുപ്പ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ തലപ്പത്തിരുന്ന ശേഷം 2017-ല്‍ കേരളത്തിലെ ആദ്യ വനിതാ ഡിജിപി എന്ന നേട്ടവും ഇവര്‍ സ്വന്തമാക്കി.
ഔദ്യോഗിക ജീവിതത്തിലെ മികവിന് 2004-ല്‍ സ്തുത്യര്‍ഹമായ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും 2013-ല്‍ വിശിഷ്ട സേവനത്തിനുള്ള മെഡലും ഇവരെ തേടിയെത്തി. 33 വര്‍ഷം നീണ്ട പദവികളില്‍ നിന്ന് 2020 ഡിസംബറിലാണ് ഇവര്‍ പടിയിറങ്ങിയത്. വിരമിക്കലിന് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ കുറ്റാന്വേഷണ അനുഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന തിരക്കിലായിരുന്നു ഇവര്‍. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായി തലസ്ഥാനത്തിന്റെ മേയര്‍ പദവിയിലേക്ക് ഇവര്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ജനങ്ങള്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







