ആലപ്പുഴ: കള്ളപ്പണക്കേസിലെ പ്രതിയെ പിടികൂടാൻ സഹായിച്ച കേരള പൊലീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപൂർവ്വ അംഗീകാരം. ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിൽ കേരള പൊലീസ് നൽകിയ മികച്ച സേവനത്തിന് ആലപ്പുഴ എസ്.പിക്കാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ രാകേഷ് സുമൻ ഔദ്യോഗികമായി അഭിനന്ദനക്കത്ത് കൈമാറിയത്. സംസ്ഥാനത്തെ ഒരു പൊലീസ് സേനയ്ക്ക് ഇ.ഡി ഇത്തരത്തിൽ ഔദ്യോഗികമായി അഭിനന്ദനക്കത്ത് നൽകുന്നത് കേരളത്തിൽ ആദ്യമായാണ്.
പ്രതിയെ പിടികൂടാൻ നിർണ്ണായക പങ്കുവഹിച്ച ആലപ്പുഴയിലെ താഴെ പറയുന്ന ഉദ്യോഗസ്ഥർക്ക് കത്തിൽ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തിയിട്ടുണ്ട്:മനുമോഹൻ,നിസാർ,അഭിലാഷ്,ബിജോയ് ടി.എസ്
കേന്ദ്ര ഏജൻസിയായ ഇ.ഡിയും സംസ്ഥാന പൊലീസും തമ്മിലുള്ള ഏകോപനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. പ്രതിയെ പിടികൂടുന്നതിൽ കേരള പൊലീസ് കാട്ടിയ ജാഗ്രതയെയും കാര്യക്ഷമതയെയും കത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ പ്രത്യേകം പ്രശംസിച്ചു. ക്രമസമാധാന പരിപാലനത്തിനപ്പുറം ഇത്തരം കുറ്റാന്വേഷണങ്ങളിലും കേരള പൊലീസ് മുൻപന്തിയിലാണെന്നതിന്റെ തെളിവായിട്ടാണ് ഈ അംഗീകാരത്തെ കാണുന്നത്.കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിട്ടാണ് ഈ അഭിനന്ദനത്തെ സേനയ്ക്കുള്ളിൽ തന്നെ നോക്കിക്കാണുന്നത്.
കള്ളപ്രചാരണം നടത്തുന്നവരെ അയ്യപ്പനും ഭദ്രകാളിയും ശിക്ഷിക്കും; ആനയറ ക്ഷേത്ര വിവാദത്തിൽ വൈകാരിക പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ; തിരുവനന്തപുരത്ത് റോഡ് ഷോ, തിരുവല്ലയിൽ പൊതുസമ്മേളനം; നിർമല സീതാരാമനും എത്തും





