ഇറാന്‍ യുദ്ധത്തെച്ചൊല്ലി ഉടക്കി ട്രംപ്; ബ്രിട്ടനുമായുള്ള വ്യാപാര കരാര്‍ തരംതാഴ്ത്തുമെന്ന് ഭീഷണി; സ്റ്റാര്‍മറെ ‘തോല്‍വി’യെന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ്

ലണ്ടന്‍: ഇറാന്‍ യുദ്ധത്തില്‍ പിന്തുണ നല്‍കാത്തതിന് പിന്നാലെ ബ്രിട്ടനെതിരെ കടുത്ത നടപടികളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ഒപ്പിട്ട വ്യാപാര കരാര്‍ (ഠൃമറല ഉലമഹ) തരംതാഴ്ത്തുമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്.
അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള പരമ്പരാഗതമായ ‘സ്‌പെഷ്യല്‍ റിലേഷന്‍ഷിപ്പ്’ ഇപ്പോള്‍ പഴയതുപോലെയല്ലെന്നും അത് സങ്കടകരമാണെന്നും ട്രംപ് പറഞ്ഞു. ‘ഞാന്‍ അവര്‍ക്ക് മികച്ചൊരു വ്യാപാര കരാര്‍ നല്‍കി. പക്ഷേ അത് എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ എനിക്ക് സാധിക്കും,’ ട്രംപ് ഓര്‍മ്മിപ്പിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ആക്രമണത്തിന് ബ്രിട്ടന്റെ സഹായം തേടിയെങ്കിലും കെയര്‍ സ്റ്റാര്‍മര്‍ അത് നിഷേധിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
സ്റ്റാര്‍മര്‍ ചര്‍ച്ചില്ലിനെപ്പോലെയല്ലെന്നും അദ്ദേഹം ഒരു ‘ലൂസര്‍’ ആണെന്നും ട്രംപ് സ്വകാര്യ സംഭാഷണങ്ങളില്‍ വിശേഷിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടനിലെ കുടിയേറ്റ നയങ്ങളെയും നെറ്റ് സീറോ പദ്ധതിയേയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ക്രിമിനലുകളും മയക്കുമരുന്ന് കച്ചവടക്കാരും ബ്രിട്ടനെ ആക്രമിക്കുകയാണെന്നും സ്റ്റാര്‍മറുടെ നയങ്ങള്‍ ‘ഭ്രാന്തന്‍’ ആണെന്നുമാണ് ട്രംപിന്റെ ആരോപണം.
ഇറാന്‍ സിവിലൈസേഷനെ തന്നെ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ കെയര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്റില്‍ അപലപിച്ചിരുന്നു. ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ എണ്ണക്കടത്തിന്റെ സിരാകേന്ദ്രമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടയാനുള്ള ട്രംപിന്റെ നീക്കത്തോടും ബ്രിട്ടന്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപും സ്റ്റാര്‍മറും തമ്മിലുള്ള ഈ രാഷ്ട്രീയ പോര് കിംഗ് ചാള്‍സിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ ബാധിക്കില്ല. ഈ മാസം അവസാനമാണ് ചാള്‍സ് രാജാവ് അമേരിക്ക സന്ദര്‍ശിക്കുന്നത്. രാജാവിന് രാഷ്ട്രീയ തീരുമാനങ്ങളില്‍ പങ്കില്ലെന്ന് അറിയാമെന്നും അദ്ദേഹം ഒരു ‘അതിശയകരമായ വ്യക്തി’യാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപ് ആരംഭിച്ച ഇറാന്‍ യുദ്ധത്തിന് വ്യക്തമായ എക്‌സിറ്റ് പ്ലാന്‍ ഇല്ലെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാവുന്ന ഈ യുദ്ധത്തോടുള്ള ബ്രിട്ടന്റെ എതിര്‍പ്പ് ശക്തമായി തന്നെ തുടരുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.