ടെഹ്റാൻ: അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്നു. യുഎഇയിൽ നിന്നുള്ള മെഥനോൾ വഹിച്ചുവന്ന ‘റിച്ചി സ്റ്റാറി’ (Rich Starry) എന്ന കപ്പലാണ് അമേരിക്കൻ ഉപരോധം നിലവിൽ വന്നതിനുശേഷം പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലായി മാറിയിരിക്കുന്നത്.
ഷിപ്പിംഗ് ഡാറ്റാ ഏജൻസികളായ എൽഎസ്ഇജി (LSEG), മറൈൻ ട്രാഫിക്, കെപ്ലർ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ചയാണ് ഈ തന്ത്രപ്രധാനമായ പാതയിലൂടെ കപ്പൽ നീങ്ങിയത്. ഇറാനുമായുള്ള വ്യാപാര ഇടപാടുകളുടെ പേരിൽ ഈ കപ്പലിനും ഇതിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുൻറൂൺ ഷിപ്പിംഗ് കമ്പനിക്കും (Shanghai Xuanrun Shipping Co Ltd) നേരത്തെ തന്നെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും കപ്പൽ വിജയകരമായി യാത്ര തുടരുന്നത് ആഗോള വ്യാപാര മേഖലയിൽ വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ഷാങ്ഹായ് സുൻറൂൺ ഷിപ്പിംഗ് കമ്പനി അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ നൽകാൻ തയ്യാറായിട്ടില്ല.


പശ്ചിമേഷ്യയില്‍ മിസൈല്‍ മഴ; കുലുങ്ങാതെ സുല്‍ത്താനേറ്റ്; അയല്‍രാജ്യങ്ങള്‍ ലക്ഷ്യമായപ്പോഴും ഒമാനെ ഒഴിവാക്കി ഇറാന്; സമാധാനത്തിന്റെ തുരുത്തായി മസ്കറ്റ്
ഡ്രാഗണും കരടിയും കൈകോര്‍ക്കുമ്പോള്‍: ട്രംപിനെതിരെ ബീജിങ് സഖ്യം; പക്ഷേ, ചൈനയ്ക്ക് കൈപൊള്ളുന്നത് എണ്ണയിലാണ്; ഹോര്‍മുസില്‍ നിലപാട് അവ്യക്തം





