തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഇരുചക്ര വാഹന വാടകയ്ക്ക് നൽകൽ കേന്ദ്രം പോലീസ് കണ്ടെത്തി അടച്ചുപൂട്ടി. വാടകയ്ക്ക് നൽകാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കിഴക്കേക്കോട്ട പഴവങ്ങാടി ഗണപതി കോവിലിനു സമീപമാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഏറെ നാളായി പ്രവർത്തിച്ചുവന്നിരുന്ന ഈ കേന്ദ്രം കണ്ടെത്തിയത്.
ഇരുചക്രവാഹനങ്ങൾക്ക് പുറമെ വിവിധതരം കാറുകളും ഇവിടെനിന്നും വാടകയ്ക്ക് നൽകാറുണ്ടെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ചിരുന്ന 200 ലിറ്ററോളം പെട്രോൾ ഇവിടെനിന്നും പോലീസ് കണ്ടെത്തി. വാടകയ്ക്ക് നൽകുന്ന ഇരുചക്ര വാഹനങ്ങളിൽ നിറയ്ക്കാനായി വിവിധ പെട്രോൾ പമ്പുകളിൽനിന്നായി വാങ്ങി സൂക്ഷിച്ചിരുന്നതാണ് ഈ പെട്രോൾ.
അനു അജു എന്നയാളാണ് ഈ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലക്കേസ് ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. അറസ്റ്റ് വാറണ്ട് നിലവിലുള്ള ഇയാൾ ഒളിവിലാണ്. പണം പലിശക്ക് നൽകുമ്പോൾ ഈടായി വാങ്ങുന്നവയാണ് ഇവിടെ കണ്ടെത്തിയ വാഹനങ്ങളെന്നു പോലീസ് പറയുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘പട്ടികജാതി പ്രാതിനിധ്യം’ വേണമെന്ന് കൊടിക്കുന്നിൽ; ‘യുവത്വം വേണമെന്ന്’ ഷാഫി; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി വടംവലി





