ചട്ടലംഘനം: അടൂർ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം

പത്തനംതിട്ട: നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം  ലംഘിച്ച് മാധ്യമങ്ങളിലൂടെ സംസാരിച്ചതിനും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനും അടൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി  അഡ്വ സി.വി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പോലീസിന് നിർദ്ദേശം നൽകി.
പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നവരെയുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളിലും സ്ഥാനാർത്ഥികൾ ഇടപെടാൻ പാടുള്ളതല്ല. ഇത് ലംഘിച്ച് സി.വി ശാന്തകുമാർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.