തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനിരിക്കെ. ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗങ്ങളിലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉറച്ച് യുഡിഎഫ്. മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന് മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇരുവരും മത്സരിക്കാന്‍ തീരുമാനം എടുത്തത്. ഭൂരിപക്ഷമില്ലെങ്കിലും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎമ്മും നേരത്തെ അറിയിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ കൗണ്‍സിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആര് പി ശിവജി ആയിരിക്കും സിപിഎമ്മിനായി മത്സരിക്കുന്നത. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി എസ് പി ദീപക്കിനെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി മുന്‍ മേയര്‍ ശ്രീകുമാറിനെയും സി പി എം ജില്ലാ കമ്മിറ്റി ഇതിനോടകം തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് നയിക്കുന്നത് വി വി രാജേഷാണോ ആര് ശ്രീലേഖയാണോ എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്.
ശബരിമല യുവതി പ്രവേശനം : ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും ; ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് വർഷങ്ങൾക്കു ശേഷം കേസ് പരിഗണിക്കുന്നത്


ആലപ്പുഴയും കണ്ണൂരും പാര്‍ട്ടിക്ക് വല്ലാത്ത വേരുള്ള സ്ഥലങ്ങളാണ്; ഏതെങ്കിലും വ്യക്തികള്‍ വഴിമാറി നടന്നാല്‍ പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ല; വിട്ടുവീഴ്ചയില്ലാത്ത വികസനം, വര്‍ഗീയതയോട് സന്ധിയില്ല; സുധാകരനെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; പിണറായി തിരഞ്ഞെടുപ്പ് നയം പറയുമ്പോള്‍





