കോഴിക്കോട്: സംസ്ഥാനം പൊതുതിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവെ കോഴിക്കോട് കുന്നമംഗലത്തിന് സമീപം കുരുക്കത്തൂരിലുണ്ടായ ഉഗ്രസ്‌ഫോടനം വൻ ദുരൂഹതയുണർത്തുന്നു. ജനവാസ കേന്ദ്രത്തിലെ വാടകവീട്ടിൽ നടന്ന സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിഷുവിനോടനുബന്ധിച്ചുള്ള പടക്ക നിർമ്മാണമാണെന്ന പ്രാഥമിക വിശദീകരണത്തിൽ തൃപ്തരാവാത്ത പോലീസ്, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോംബുകൾ നിർമ്മിക്കുകയായിരുന്നോ എന്ന ദിശയിൽ അന്വേഷണം വ്യാപിപ്പിച്ചു.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു. ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഇത്ര വലിയ തോതിൽ വെടിമരുന്ന് ശേഖരിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ ബോംബ് നിർമ്മാണം നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കിടെയാണ് ഈ ദാരുണ സംഭവം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് കേന്ദ്ര ഏജൻസികളടക്കം അന്വേഷണം തുടങ്ങിയതായാണ് സൂചന.
പടക്ക നിർമ്മാണത്തിന്റെ മറവിൽ തിരഞ്ഞെടുപ്പ് കാലത്ത് അക്രമങ്ങൾക്കായി ബോംബുകൾ നിർമ്മിച്ചു നൽകുന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കുന്നു. അനധികൃത പടക്ക നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്ര വലിയ സ്ഫോടകവസ്തു ശേഖരം എങ്ങനെ എത്തിയെന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദീപക്കിന്റെ മരണത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി ; വൈറലാകാന്‍ എന്ത് നെറികേടും കാണിക്കുമോ?
സ്‌ഫോടനം നടന്നയുടൻ സംഭവസ്ഥലത്ത് നിന്ന് ചിലർ കടന്നുകളഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റവർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ പരിസരത്ത് നിന്ന് ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തിയോ എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സ്‌ഫോടനത്തിന് ഉപയോഗിച്ച വെടിമരുന്നിന്റെ പ്രഹരശേഷി ലാബ് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
സംഭവത്തെത്തുടർന്ന് ജില്ലയിലുടനീളം പരിശോധന കർശനമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും റെയ്ഡ് തുടരും.


ഹൈറേഞ്ച് യാത്രകളിൽ ഈ സുരക്ഷാ നിർദ്ദേശങ്ങൾ മറക്കരുത്; നിർദ്ദേശങ്ങളുമായി MVD





