തൃശൂർ: മലയാള സിനിമയിലേക്ക് 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന നടി സരിതയെ കാണാൻ സർപ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ. തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അവന്തിക സുന്ദർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ‘ആരംഭം’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഈ അപൂർവ സൗഹൃദ സംഗമം നടന്നത്. തൃശൂരിലെ ഷൂട്ടിങ് സെറ്റിൽ സുചിത്ര എത്തിയത് അണിയറപ്രവർത്തകർക്കും വലിയ ആവേശമായി.
സരിതയെയും ചിത്രത്തിന്റെ സംവിധായകൻ സുജേഷ് ആനി ഈപ്പനെയും കാണാനാണ് സുചിത്ര എത്തിയത്. സുജേഷുമായും സുചിത്രയ്ക്ക് വർഷങ്ങൾ നീണ്ട സൗഹൃദമുണ്ട്. 1991-ൽ ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിലൂടെ ഖുശ്ബു മോഹൻലാലിന്റെ നായികയായി മലയാളത്തിൽ എത്തിയതുപോലെ, മകൾ അവന്തികയും മലയാളത്തിലൂടെ തന്റെ സിനിമാ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ‘ആരതി’ എന്ന പ്രധാന കഥാപാത്രമായാണ് അവന്തിക ചിത്രത്തിൽ അഭിനയിക്കുന്നത്.
വലിയൊരു താരനിര അണിനിരക്കുന്ന ‘ആരംഭം’ സ്റ്റുഡിയോ ബെല്ലാറൂഹിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. സരിതയ്ക്കും അവന്തികയ്ക്കും പുറമെ ഇന്ദ്രൻസ്, വിജയരാഘവൻ, അൽത്താഫ് സലീം, കലാഭവൻ ഷാജോൺ, കൃഷ്ണ ശങ്കർ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
ചെന്നൈയിൽ വിവാഹവിരുന്നിന് ഒന്നിച്ചെത്തി വിജയ്യും തൃഷയും; വിവാഹമോചന വാർത്തകൾക്കിടെ താരങ്ങളുടെ സന്ദർശനം ചർച്ചയാകുന്നു.
അജയൻ വിൻസെന്റ് ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജൻ എബ്രഹാമാണ്. പ്രിയ സുഹൃത്തുക്കൾ ലൊക്കേഷനിൽ ഒത്തുചേർന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


കയ്യില്‍ ഇഷ്ടികയുമായി മമിത! ജനനായകനിലെ വിജയുടെ തങ്കച്ചി അല്പം ‘ഡെയ്ഞ്ചറാണ്’; മമിതയുടെ ആക്ഷന്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍!





