പോലീസിനെ തല്ലിയാലും സിപിഎം നേതാവായാൽ ജാമ്യം! വിഴിഞ്ഞത്ത് നടന്നത് എന്ത്?

തിരുവനന്തപുരം: ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്താലും സിപിഎം നേതാവ് ആണെങ്കിൽ സ്റ്റേഷനിൽനിന്നും ജാമ്യം ലഭിക്കും. തിരുവനന്തപുരത്ത് വിഴിഞ്ഞം പോലീസ് സ്റ്റേഷനിലാണ് ഈ നിയമവിരുദ്ധ വിചിത്ര സംഭവം.
ഇന്നലെ അർദ്ധരാത്രി ഒരു മണിക്ക് മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഹൈവേയിലെ ഗതാഗതം തടസ്സപ്പെടുത്തി ഡാൻസ് കളിച്ച ആളുകളെ മാറ്റാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച സിപിഎം നേതാവ് മുല്ലൂർ സന്തോഷിനാണ് സ്റ്റേഷൻ ജാമ്യം ലഭിച്ചത്.
ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും പോലീസ് ജീപ്പിന്റെ ഒരു വശത്തെ കണ്ണാടി തകർക്കപ്പെടുകയും ചെയ്തിരുന്നു. അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത സിപിഎം മുല്ലൂർ ലോക്കൽ കമ്മിറ്റി അംഗം മുല്ലൂർ സന്തോഷിനെ ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കവേ പോലീസ് വാഹനം തടഞ്ഞു പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായി.
 ആക്രമണത്തിൽ പരിക്കേറ്റ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനയകുമാർ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സന്തോഷ് ഒന്നാം പ്രതിയാണ്. വേണു, ശരത്, മനീഷ് എന്നിവരും കണ്ടാൽ അറിയാവുന്ന 30 പേരുമാണ് മറ്റു പ്രതികൾ.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിത(ബി എൻ എസ് )യിലെ ജാമ്യമില്ലാ വകുപ്പായ 132 ഇട്ട് കേസെടുത്തെങ്കിലും സന്തോഷിനെ രാവിലെ തന്നെ ജാമ്യത്തിൽ വിടുകയായിരുന്നു. സിപിഎം നേതാക്കളുടെ സമ്മർദമാണ് ഇതിന് പുറകിലെന്നാണ് ആരോപണം.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് സാരമായ മർദ്ദനമേൽക്കേണ്ടി വന്നിട്ടും കയ്യിൽ കിട്ടിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.