തൃശൂർ : തൃശൂർ പൂങ്കുന്നത്ത് ഒരു വീട്ടിൽ നിന്ന് രണ്ടു ദിവസത്തിനുള്ളിൽ പിടികൂടിയത് 18 മലമ്പാമ്പിനെ. പൂങ്കുന്നം സ്വദേശി കാര്‍ത്തികിന്റെ വീട്ടിൽ നിന്നുമാണ് ഇന്നലെ രാത്രി മലമ്പാമ്പ് ഇനത്തിൽപ്പെട്ട 10 പാമ്പുകളെയും, ഇന്ന് രാവിലെ എട്ട് എണ്ണത്തിനെയും പിടികൂടിയത്. നഗരത്തിനോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്നാണ് മലമ്പാമ്പുകളെ പിടികൂടിയിട്ടുള്ളത്. പാമ്പുകൾ വീടിനോട് ചേര്‍ന്ന് ഒഴുകുന്ന തോട്ടില്‍ നിന്നും കയറി വന്നതാകാമെന്നാണ് കരുതപ്പെടുന്നത്.
വീടിനു ചേര്‍ന്നുള്ള മരത്തറയുടെ ഭാഗത്തു നിന്നാണ് പാമ്പുകളെ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയിലും പാമ്പിനെ കണ്ടെത്തിയിരുന്നു. മരത്തറയില്‍ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് വാച്ചർ പറഞ്ഞു. തറ പൊളിച്ചാലേ കൂടുതല്‍ പാമ്പുകള്‍ ഉണ്ടോയെന്ന് കണ്ടെത്താനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് മാസം മുമ്പ് തൃശൂര്‍ കോടാലിയില്‍ എട്ടുവയസ്സുകാരന്‍ ആല്‍ജോ വീട്ടിനുള്ളിൽ വെച്ച് പാമ്പു കടിയേറ്റു മരിച്ചിരുന്നു . തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആല്‍ജോയുടെ വീട്ടില്‍ നിന്നും 5 പാമ്പുകളെയാണ് പിടികൂടിയത് . ആല്‍ജോയുടെ സഹോദരനും പാമ്പ് കടിയേറ്റ് ചികിത്സയില്‍ ആയിരുന്നു.
ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം വീണ്ടും പിടിച്ചെടുത്ത് കസ്റ്റംസ്


“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ





