പഴയ സാമ്പാർ വിളമ്പിയതിനെച്ചൊല്ലി ഭർത്താവുമായി തർക്കം; യുവതി കീടനാശിനി കുടിച്ച് ജീവനൊടുക്കി.

ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ കാവ്യ (27) ആണ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ ചൂടാക്കി വിളമ്പിയതിനെ ഭർത്താവ് രംഗസ്വാമി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്.

തർക്കം രൂക്ഷമാവുകയും കൈയ്യേറ്റത്തിലേക്ക് എത്തുകയും ചെയ്തതോടെ മനംനൊന്ത കാവ്യ, വീട്ടിൽ കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. കാവ്യക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വിവരം തിരക്കിയപ്പോഴാണ് കീടനാശിനി കഴിച്ച കാര്യം പുറത്തറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം കീടനാശിനി ഉള്ളിൽച്ചെന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് വിവാഹിതരായ കാവ്യക്കും രംഗസ്വാമിക്കും നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. നിസ്സാരമായ തർക്കങ്ങൾ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.